കൊച്ചു കൊച്ചുസ്വപ്നങ്ങൾ നെയ്തു നെയ്തു പാടുന്നൂ
എന്റെ വയൽപ്പൂംകന്നി കതിർമണി ചൂടുന്നൂ
ആരെയാരെക്കാണാൻ നീ കാത്തിരിക്കുന്നൂ
ആരു പാടും ഈണം നീ ഓർത്തിരിക്കുന്നൂ
(കൊച്ചു..)
ഓ...മോഹമോരോരോ പൂമേടു തേടും കാലം
പൂങ്കൈത കാറ്റേ വാ പാടും കാലം
നീയാം നിലാവിൽ നൃത്തം ചെയ്തെൻ കരൾ പാടും കാലം
കണിത്താലങ്ങളിൽ മണിഭസ്മം പോലെ
ഹൃദയാകാശം സൗവർണ്ണമാകും കാലം
കൊഞ്ചുംകിളിപ്പെൺമൈന പുഞ്ചവയൽപ്പൂമൈന
എന്റെ കളംപാട്ടിന്ന് കുറുകുഴലൂതുമ്പോൾ
ഏതിലഞ്ഞിച്ചോട്ടിൽ നീ കാത്തിരിക്കുന്നൂ
ഏതു പാട്ടിന്നീണം നീ ഓർത്തിരിക്കുന്നൂ
ഓ... ആരിതാരാരോ സിന്ദൂരം പൂചൂടിച്ചൂ
ഈ രാഗതീർത്ഥത്തിൽ ആറാടിച്ചൂ
നീയാം കിനാവിൻ തൽപ്പങ്ങളിൽ കുളിർ ചൂടുന്നുവോ
അരയന്നം നീട്ടും കുരുന്നോലത്താളിൽ
അനുരാഗത്തിൻ സന്ദേശം നീ കണ്ടുവോ
ചെത്തി മുല്ലേ ചേമന്തി ചെമ്പരത്തി മോളേ വാ
എന്റെ നിറമാലയ്ക്ക് തിരി തെറുത്തീടാൻ വാ
ഓണവില്ലിൻ ഞാണിൽ ഞാൻ താളമിടുന്നൂ
ഓണവില്ലിൻ ഞാണിൽ ഞാൻ ഈണമാവുന്നൂ
(കൊച്ചു..)