താളം താളം സർഗ്ഗസ്ഥിതി-
ലയ താളമുണരുന്നു
താരിൽ തളിരിൽ തരു-
ശാഖകളിൽ താരാപഥമാകെ
(താളം..)
പറന്നുപോകും കിളിയുടെ ചിറകിൽ
കുരുന്നു തൂവൽത്തുമ്പുകളിൽ
ഏതു ചിലമ്പിൽ മുത്തു കിലുങ്ങും
താളം ലാസ്യതാളം
(താളം..)
നൂറു നൂറു പൊൻ തുടികൊട്ടിപ്പാടും
നീരാഴിത്തിരമാലകളിൽ
ഏതു പദങ്ങലുയർന്നമരും
ദ്രുതതാളം താണ്ഡവ താളം
(താളം..)
tāḽaṁ tāḽaṁ sarggasthidi-
laya tāḽamuṇarunnu
tāril taḽiril taru-
śākhagaḽil tārābathamāgĕ
(tāḽaṁ..)
paṟannuboguṁ kiḽiyuḍĕ siṟagil
kurunnu tūvalttumbugaḽil
edu silambil muttu kiluṅṅuṁ
tāḽaṁ lāsyadāḽaṁ
(tāḽaṁ..)
nūṟu nūṟu pŏn duḍigŏṭṭippāḍuṁ
nīrāḻittiramālagaḽil
edu padaṅṅaluyarnnamaruṁ
drudadāḽaṁ tāṇḍava tāḽaṁ
(tāḽaṁ..)