Praseeda devi

പ്രസീദ ദേവി
Year
Language

പ്രസീദ ദേവി പ്രഭാമയീ
പ്രണവാകാരസ്വരൂപിണീ
നിന്‍റെ നിരാമയസന്നിധിയിലൊരു
നിലവിളക്കിന്‍ തിരിയാവുന്നു ഞാന്‍
പ്രസീദ ദേവി...

കുവലയലോചനേ നിന്‍ തിരുനെറ്റിയില്‍
കുങ്കുമമായ് ഞാന്‍ കുതിരുന്നു...
അന്നപൂര്‍‌ണ്ണേശ്വരീ നിന്‍ കാല്‍പ്പൂക്കളില്‍
അഭയവസന്തമായ് മാറുന്നു ഞാന്‍, നിന്‍റെ
ആനന്ദചന്ദനമാകുന്നു ഞാന്‍...
(പ്രസീദ)

ശുഭകരസാധികേ നിന്‍ വിരല്‍തൊടുമ്പോള്‍
വല്ലകിയാ‍യ് ഞാന്‍ പാടുന്നു
വേദകലാനിധീ നിന്നടിപണിയാന്‍
വെറുമൊരു തുളസിയായ് മാറുന്നു ഞാന്‍, ദേവി
എന്നെന്നുമെന്നെ മറക്കുന്നു ഞാന്‍...
(പ്രസീദ)

prasīda devi prabhāmayī
praṇavāgārasvarūbiṇī
ninṟĕ nirāmayasannidhiyilŏru
nilaviḽakkin diriyāvunnu ñān
prasīda devi...

kuvalayalosane nin dirunĕṭriyil
kuṅgumamāy ñān kudirunnu...
annabūr‌ṇṇeśvarī nin kālppūkkaḽil
abhayavasandamāy māṟunnu ñān, ninṟĕ
ānandasandanamāgunnu ñān...
(prasīda)

śubhagarasādhige nin viraldŏḍumboḽ
vallagiyāy ñān pāḍunnu
vedagalānidhī ninnaḍibaṇiyān
vĕṟumŏru tuḽasiyāy māṟunnu ñān, devi
ĕnnĕnnumĕnnĕ maṟakkunnu ñān...
(prasīda)