Prasaadagungumam

പ്രസാദകുങ്കുമം
Year
Language

പ്രസാദകുങ്കുമം ചാര്‍ത്തിയ ദേവി
പ്രിയദര്‍ശിനിയാം ദേവി
താമരത്താരിതള്‍ മിഴികള്‍ തുറക്കൂ
ദിവ്യദര്‍ശനമരുളൂ നീ
ദര്‍ശനമരുളൂ...

നിന്മാറില്‍ കണ്ടുഞാന്‍ പാലാഴി
നിന്‍പദധൂളിയില്‍ ശ്രീകാശി
ജഗന്മയീ നിന്‍ മുഗ്ധപ്രസാദത്തില്‍
ജന്മസാഫല്യത്തിന്‍ അനുഭൂതി

നാദമന്ത്രങ്ങള്‍ ജപിച്ചു നിന്‍ കോവില്‍
തിരുനടയില്‍ നില്‍ക്കും ദാസന്‍ ഞാന്‍
തൃച്ചേവടിയില്‍ പുഷ്പാര്‍ച്ചനയ്ക്കൊരു
നിത്യവസന്തമായ് സ്വീകരിയ്ക്കൂ എന്നെ സ്വീകരിയ്ക്കൂ

prasādaguṅgumaṁ sārttiya devi
priyadarśiniyāṁ devi
tāmarattāridaḽ miḻigaḽ tuṟakkū
divyadarśanamaruḽū nī
darśanamaruḽū...

ninmāṟil kaṇḍuñān pālāḻi
ninpadadhūḽiyil śrīgāśi
jaganmayī nin mugdhaprasādattil
janmasāphalyattin anubhūdi

nādamandraṅṅaḽ jabiccu nin kovil
tirunaḍayil nilkkuṁ dāsan ñān
tṛccevaḍiyil puṣpārscanaykkŏru
nityavasandamāy svīgariykkū ĕnnĕ svīgariykkū