Title (Indic)പോയ്വരൂ തോഴി WorkPrapancham Year1971 LanguageMalayalam Credits Role Artist Music Dulalsen Performer LR Eeswari Writer P Bhaskaran LyricsMalayalamജീവസഖി നീ പോയ് വരൂ പ്രാണസഖീ നീ പോയ് വരൂ ഭാവി മുന്നിൽ പൂ വിരിച്ചു പ്രാണസഖീ നീ പോയ് വരൂ കനകരഥമായ് പ്രണയവീഥിയിൽ കാത്തു നില്പൂ കാമുകൻ പ്രാണസഖീ നീ പോയ് വരൂ സ്മരണയുടെ അലയാഴി തന്നിൽ മുങ്ങിയോരെൻ കണ്ണുകൾ നിന്റെ മുന്നിൽ കാഴ്ച വെയ്പൂ രണ്ടു തുള്ളി കണ്ണുനീർ പ്രാണസഖീ നീ പോയ് വരൂ കദനം തന്നുടെ ചെളിയിൽ നിന്നും ഹൃദയം നേടിയ മുത്തുകൾ എന്റെ മിഴികൾ കാഴ്ച വെയ്പൂ രണ്ടു തുള്ളി കണ്ണുനീർ പ്രാണസഖീ നീ പോയ് വരൂ Englishjīvasakhi nī poy varū prāṇasakhī nī poy varū bhāvi munnil pū viriccu prāṇasakhī nī poy varū kanagarathamāy praṇayavīthiyil kāttu nilbū kāmugan prāṇasakhī nī poy varū smaraṇayuḍĕ alayāḻi tannil muṅṅiyorĕn kaṇṇugaḽ ninṟĕ munnil kāḻsa vĕybū raṇḍu tuḽḽi kaṇṇunīr prāṇasakhī nī poy varū kadanaṁ tannuḍĕ sĕḽiyil ninnuṁ hṛdayaṁ neḍiya muttugaḽ ĕnṟĕ miḻigaḽ kāḻsa vĕybū raṇḍu tuḽḽi kaṇṇunīr prāṇasakhī nī poy varū