Pranayinee nyaaan

പ്രണയിനീ ഞാന്‍
Work
Year
Language

പ്രണയിനി ഞാന്‍ നിൻ പ്രമദവനത്തില്‍.
ഒരു മഴവില്ലായ് വിരിയുകയല്ലേ
അധരപുടങ്ങളില്‍ നിന്നും
അമൃതപരാഗം ചൊരിയും

കിളിയുടെ ഈറന്‍മൊഴികളുമായി
പുലര്‍വെയില്‍ കൂടെ വന്നു
ചിരിയുടെ തൂവല്‍തളിരുകളോടെ
അരികില്‍ നീ ചാരിനിന്നു
പ്രിയതരമേതോ അസുലഭരാഗം
പകരുകയായ്‌ ഞാന്‍ നിന്നില്‍

നഖമുനയാല്‍ നിന്‍ കവിളിണ നുള്ളാന്‍
പകലൊളി പാറി വന്നു
മഷിയെഴുതാതെ മുകിലലയോലും
മിഴികളില്‍ ഉമ്മ നല്‍കും
ഋതുമതിയാം നിന്‍ ഹൃദയനിലാവില്‍
ശലഭമുറങ്ങുകയാവാം

ഒരു മഴവില്ലായ്‌ ഞാന്‍ വിരിയുകയല്ലേ
അധരപുടങ്ങളില്‍ നിന്നും
അമൃതപരാഗം ചൊരിയും

praṇayini ñān nin pramadavanattil.
ŏru maḻavillāy viriyugayalle
adharabuḍaṅṅaḽil ninnuṁ
amṛtabarāgaṁ sŏriyuṁ

kiḽiyuḍĕ īṟanmŏḻigaḽumāyi
pularvĕyil kūḍĕ vannu
siriyuḍĕ tūvaldaḽirugaḽoḍĕ
arigil nī sārininnu
priyadaramedo asulabharāgaṁ
pagarugayāy‌ ñān ninnil

nakhamunayāl nin kaviḽiṇa nuḽḽān
pagalŏḽi pāṟi vannu
maṣiyĕḻudādĕ mugilalayoluṁ
miḻigaḽil umma nalguṁ
ṛtumadiyāṁ nin hṛdayanilāvil
śalabhamuṟaṅṅugayāvāṁ

ŏru maḻavillāy‌ ñān viriyugayalle
adharabuḍaṅṅaḽil ninnuṁ
amṛtabarāgaṁ sŏriyuṁ