എന്‍ മനസ്സ് നീ കവര്‍ന്നു
നിന് മായയില്‍ അലിഞ്ഞു
ഞാനാദ്യമായ് ഇന്നാദ്യമായ്
കനവാകെ നീ നിറഞ്ഞു
പ്രണയമിത് ഞാനറിഞ്ഞു
ഇന്നാദ്യമായ് ഇന്നാദ്യമായ്
വനശലഭം പോലെ ഞാനും
ഒരു പനിനീര്പ്പൂവായ് നീയും
പാല്‍നിലാ മേട്ടിലെ
രാക്കുളിരില്‍ ആദ്യമുണരും
(എന്‍ മനസ്സ് )
ദൂതികേ നീല വാനിലെ
വര്‍ണ്ണ രാത്താരമാകുന്നീ പ്രേമം
സമ്മതം മെല്ലെ ചൊല്ലുമോ
നിന്നെ തൊട്ടോട്ടെ ഞാനിന്നൊന്നാദ്യം
തിങ്കളും കുഞ്ഞു പൂക്കളും
ഒന്ന് കേട്ടോട്ടെ ഈ രാഗ ഗീതം
ആദ്യമായ് സ്നേഹമുദ്രയായ്
വന്നു തന്നാട്ടെ നീ തങ്കമുത്തം
പാട്ട് മൂളും മൈന പോല്‍
സുഖം തരും സ്വരം
കൂട്ടുകാരനായി നീ
കരം തരും സുഖം
ചേലെഴും മേനിയില്‍
കന്നിക്കകളഭമായിപ്പടരാം
(എന്‍ മനസ്സ് )
പിന്നെയും ഇടംകണ്ണിതാ
ഇന്നേറെ തുടിക്കുന്നതെന്തേ
ദൂരെയായ് മുളംതണ്ടുകള്‍
മെല്ലെ മൂളിത്തുടങ്ങുന്നതെന്തേ
ആദ്യമായ് എന്റെ നെഞ്ചകം
ഒന്ന് തൊട്ടാല്‍ തുളുമ്പുന്നതെന്തേ
ഭൂമിയും ദൂരതാരവും
ദിവ്യ സ്നേഹം അറിഞ്ഞീടുകില്ലേ
ലോകമെന്റെ സ്വന്തമായ്
മനംതരും ദിനം
നെയ്തലാമ്പല്‍ പോലെ നീ
കരം തൊടും സുഖം
എന്നിലെ എന്നെ നീ
കുട്ടിക്കുറുമ്പ് കാട്ടി ഉണര്‍ത്തി
(എന്‍ മനസ്സ് )