Pranayagaanam paaduvanay
പ്രണയഗാനം പാടുവാനായ് പ്രമദവനത്തില്‍ വന്നു ഞാന്‍
വിരഹഗാനം പാടിപ്പാടി പിരിഞ്ഞുപോവുകയാണു ഞാന്‍
പിരിഞ്ഞു പോവുകയാണു ഞാന്‍
ഇവിടെ വിരിയും വെണ്ണിലാവും ഈ യമുനാ തീരവും
ഇരുളിലലിയും മൌനഗാനവും
ഇനിയുമെന്നെ തേടിവരുമോ?
തേടിവരുമോ തേടിവരുമോ?
മലര്‍മിഴികള്‍ തുറക്കുകില്ലേ
മന്ദഹാസം വിടരുകില്ലേ
ഉണരുകില്ലേ പ്രേമഗായകന്‍
ഉണരുകില്ലേ ഉണരുകില്ലേ ?
സ്മരണകള്‍തന്‍ മണ്‍ വിളക്കില്‍
തിരികൊളുത്തും കാലമേ
ഇനിയൊരിക്കല്‍ ജീവിതത്തിന്‍
ജനലഴിയില്‍ തേടി വരുമോ?
തേടി വരുമോ? തേടി വരുമോ?