ഒരുകുലപ്പൂപോലെ കൈയില്‍ മുറുകുന്ന ധവളശിരസ്സ്
അല്ല, ഏറെ നനുത്തതായ് അനുദിനം വന്നെത്തി
താരിലും നീരിലും വിളയാടിടുന്നു
പ്രപഞ്ചപ്രകാശവുമൊരുമിച്ചു നീ
എന്നപൂര്വ്വസന്ദര്ശകേ
(ഒരു)
അപരസാമ്യങ്ങളിങ്ങില്ല നിനക്കൊന്നു-
മിതുകൊണ്ട് നിന്നെ സ്നേഹിപ്പു ഞാന്‍
താരങ്ങള്‍തന്‍ തെക്കുദിക്കിലായ്
ആ ധൂമലിപികളില്‍
നിന്റെ പേരെഴുതിവയ്ക്കുന്നതാര്?
സ്മരണകള്‍ നിറച്ചോട്ടെ
നിലനില്‍പ്പിനും മുന്‍പ്
നിലനിന്നിരുന്നു നീയെന്ന്
ഞാന്‍ വിളറുന്ന വചനം
കിരീടമായ് അണിയിച്ചിടാമിനി
കതകുകള്‍ തുറക്കാത്തൊരെന്റെ ജനാലയില്‍
നിലവിളിയുമായ് വന്നു മുട്ടുന്നു കാറ്റുകള്‍
നിഴല്‍ വീണ മത്സ്യങ്ങള്‍ നിറയുന്ന വലപോലെ
ഗഗനം പിടയ്ക്കുന്നു...
സകലവാതങ്ങളും ഗതിവിഗതികള്‍ പൂണ്ട്
മാഞ്ഞൊഴിഞ്ഞീടുന്നു...
ഉരിയുകയായ് ഉടയാടകളീമഴ
വചനങ്ങളെന്റെ മഴ പെയ്യട്ടെ നിന്റെമേല്‍
തഴുകട്ടെ നിന്നെ ഞാനെത്രയോ കാലമായ് പ്രണയിച്ചു
വെയിലില്‍ തപം ചെയ്തെടുത്ത നിന്നുടലിന് ചിപ്പിയില്‍
ഇപ്പോഴിവള്‍ ഇതാ...
സകലലോകങ്ങളും നിന്റെയാകും വരെ
മലമുടിയില്നിന്നു നീലശംഖുപുഷ്പങ്ങള്‍
പലകുട്ട നിറയുമെന്‍ ഉമ്മകള്‍ നിനക്കായ്
ചെറിമരമൊത്ത് വസന്തം നടത്തുന്നത്
അതു വേണമിന്ന് നീയൊത്തെനിക്കോമലേ