Pranaya svaram hrdaya svaram

പ്രണയ സ്വരം ഹൃദയ സ്വരം
Work
Year
Language

പ്രണയസ്വരം ഹൃദയസ്വരം
യൗവ്വനമേകും വീണയില്‍...
ബന്ധനമോ ഭീഷണിയോ...
മാനസം ചേരും വേളയില്‍
അന്യായം കാട്ടല്ലേ അമ്മാവാ
മോളേയും...കൊണ്ടേ പോയിടൂ...
കയ്യേറാന്‍ വന്നാലും
കൈകാര്യം ചെയ്താലും
കണ്ടേ പോയിടൂ...(അന്യായം...)
പൊന്നാണാ പെന്മണിയാളു്
കണ്ണാണാ കണ്മണിയാളു്
അവളില്ലേല്‍ പിന്നെന്‍ ജന്മം
ചുമ്മാതെയായ്....
(പ്രണയസ്വരം.....)

മാന്യ ജനങ്ങളേ......
കേള്‍ക്കുവിന്‍ നിങ്ങളെന്‍
ആത്മബന്ധുവിന്‍ ശോക കഥ
നാട്ടുകാരേ കാണുവിന്‍ നിങ്ങളീ
കാമുകന്‍ തൂകിടും അശ്രുധാര....
ഇവിടെന്തും പൂഴ്ത്തും ലോകം
ഹൃദയത്തെ കാണില്ലേലും
അവകാശം നേടും വരെയും സമരം തന്നെ
കാലം വല്ലാത്തതു്...പ്രായം വല്ലാത്തതു്...
വേണം...പ്രേമിക്കാനും ജീവിക്കാനും
ഇവിടെ സ്വാതന്ത്ര്യം....

എങ്ങാണാ സുന്ദരിയാളു്..
മായാവസന്ത നിലാവു്
അവളില്ലേല്‍ പിന്നെന്‍ നാളുകള്‍
ശൂന്യങ്ങളായ്.....
(പ്രണയസ്വരം.....)

പണമെങ്കില്‍ അറയില്‍ വെയ്ക്കാം
നിധിയെങ്കില്‍ മുറിയില്‍ വെയ്ക്കാം
പെണ്ണായാല്‍ അവകാശിക്കായ് തന്നേ തീരൂ
ചോദ്യം ഇല്ലാത്തതു് നോട്ടീസേകാത്തതു്...
വേണം...ചിന്തിക്കാനും സന്ധിക്കാനും
ഇവിടെ സ്വാതന്ത്ര്യം....
(പ്രണയസ്വരം.....)

praṇayasvaraṁ hṛdayasvaraṁ
yauvvanameguṁ vīṇayil...
bandhanamo bhīṣaṇiyo...
mānasaṁ seruṁ veḽayil
anyāyaṁ kāṭṭalle ammāvā
moḽeyuṁ...kŏṇḍe poyiḍū...
kayyeṟān vannāluṁ
kaigāryaṁ sĕydāluṁ
kaṇḍe poyiḍū...(anyāyaṁ...)
pŏnnāṇā pĕnmaṇiyāḽu്
kaṇṇāṇā kaṇmaṇiyāḽu്
avaḽillel pinnĕn janmaṁ
summādĕyāy....
(praṇayasvaraṁ.....)

mānya janaṅṅaḽe......
keḽkkuvin niṅṅaḽĕn
ātmabandhuvin śoga katha
nāṭṭugāre kāṇuvin niṅṅaḽī
kāmugan dūgiḍuṁ aśrudhāra....
iviḍĕnduṁ pūḻttuṁ logaṁ
hṛdayattĕ kāṇilleluṁ
avagāśaṁ neḍuṁ varĕyuṁ samaraṁ tannĕ
kālaṁ vallāttadu്...prāyaṁ vallāttadu്...
veṇaṁ...premikkānuṁ jīvikkānuṁ
iviḍĕ svādandryaṁ....

ĕṅṅāṇā sundariyāḽu്..
māyāvasanda nilāvu്
avaḽillel pinnĕn nāḽugaḽ
śūnyaṅṅaḽāy.....
(praṇayasvaraṁ.....)

paṇamĕṅgil aṟayil vĕykkāṁ
nidhiyĕṅgil muṟiyil vĕykkāṁ
pĕṇṇāyāl avagāśikkāy tanne tīrū
sodyaṁ illāttadu് noṭṭīsegāttadu്...
veṇaṁ...sindikkānuṁ sandhikkānuṁ
iviḍĕ svādandryaṁ....
(praṇayasvaraṁ.....)