Pranavattin muraliykkum

പ്രണവത്തിന്‍ മുരളിയ്ക്കും
Year
Language

പ്രണവത്തിന്‍ മുരളിക്കും
പ്രണയത്തിന്‍ ചിലങ്കയ്ക്കും
ഹൃദയത്തിലൊന്നേ രാഗം
അത് ആനന്ദഭൈരവി രാഗം

ശ്രുതിയിടും മുരളിക്കും
ചിരിക്കുന്ന ചിലങ്കയ്ക്കും
ഹൃദയത്തില്‍ പ്രേമപരാഗം
അത് ആനന്ദഭൈരവി രാഗം

ചിലമ്പിന്‍ ചഞ്ചല ചഞ്ചല നാദം
കവിതാ സുന്ദരതാളം
മനസ്സിന്‍ മുരളീ ഗാനാലാപം
മധുരാനഗരികള്‍ തീര്‍ക്കും
യമുനാനദിയായ് ഒഴുകുന്നു
സ്വരങ്ങളും പദങ്ങളും സംഗമമായ്

ശ്രുതിയിടും മുരളിക്കും.....
പ്രണവത്തിന്‍ മുരളിക്കും......

ഏതോഗോപിതന്‍ പദലയനിനദം
ചേലില്‍ ചിലങ്കകള്‍ കിലുക്കീ
മനസ്സും മനസ്സും ഇണചേരുമ്പോള്‍
പ്രണയാഹ്ലാദക മേളം
ഹൃദയം മദഭര മധുവനിക
പ്രണയമാം ജീവന ജലകണിക

ശ്രുതിയിടും മുരളിക്കും.....
പ്രണവത്തിന്‍ മുരളിക്കും......

praṇavattin muraḽikkuṁ
praṇayattin silaṅgaykkuṁ
hṛdayattilŏnne rāgaṁ
at ānandabhairavi rāgaṁ

śrudiyiḍuṁ muraḽikkuṁ
sirikkunna silaṅgaykkuṁ
hṛdayattil premabarāgaṁ
at ānandabhairavi rāgaṁ

silambin sañjala sañjala nādaṁ
kavidā sundaradāḽaṁ
manassin muraḽī gānālābaṁ
madhurānagarigaḽ tīrkkuṁ
yamunānadiyāy ŏḻugunnu
svaraṅṅaḽuṁ padaṅṅaḽuṁ saṁgamamāy

śrudiyiḍuṁ muraḽikkuṁ.....
praṇavattin muraḽikkuṁ......

edogobidan padalayaninadaṁ
selil silaṅgagaḽ kilukkī
manassuṁ manassuṁ iṇaserumboḽ
praṇayāhlādaga meḽaṁ
hṛdayaṁ madabhara madhuvaniga
praṇayamāṁ jīvana jalagaṇiga

śrudiyiḍuṁ muraḽikkuṁ.....
praṇavattin muraḽikkuṁ......