പ്രകശരൂപാ സൂര്യദേവാ
പ്രണമിക്കുന്നേൻ ഞാൻ
പ്രിയതരമായി വന്നില്ലൊന്നും - നിൻ
പ്രേമരസാമൃതമല്ലാതെ (പ്രകാശ)
പാപക്കൂരിരുൾ മാറ്റണമേ - എൻ
പരിതാപങ്ങളകറ്റണമേ
പകലവനേ നിൻ പദം തൊഴുന്നേൻ
പരമാനന്ദം നൽകണമേ (പ്രകാശ)
ആർത്തത്രാണപരായണനേ ജഗ -
ദാനന്ദത്തിനു കാരണനേ
ആത്മസുഖത്തിനു നീയില്ലാതെയൊ-
രാശ്രയമില്ലിവനീശ്വരനേ (പ്രകാശ)
pragaśarūbā sūryadevā
praṇamikkunnen ñān
priyadaramāyi vannillŏnnuṁ - nin
premarasāmṛtamallādĕ (pragāśa)
pābakkūriruḽ māṭraṇame - ĕn
paridābaṅṅaḽagaṭraṇame
pagalavane nin padaṁ tŏḻunnen
paramānandaṁ nalgaṇame (pragāśa)
ārttatrāṇabarāyaṇane jaga -
dānandattinu kāraṇane
ātmasukhattinu nīyillādĕyŏ-
rāśrayamillivanīśvarane (pragāśa)