മുണ്ടകൻ കൊയ്ത്തിനു പോയേ
ഏനൊരു മൂപ്പനെ കൂട്ടിന്നെടുത്തേ
ഹേയ് മുണ്ടകൻ കൊയ്ത്തിനു പോയേ
ഏനൊരു മൂപ്പനെ കൂട്ടിന്നെടുത്തേ
മൂപ്പനു വെറ്റിലച്ചെല്ലം കൊണ്ടൊരു
മൂപ്പത്തി കൂട്ടിന്നു വന്നേ
ഹേയ് മൂപ്പനു വെറ്റിലചെല്ലം കൊണ്ടൊരു
മൂപ്പത്തി കൂട്ടിന്നു വന്നേ
മുണ്ടകൻ കൊയ്ത്തിനു പോയേ
ഏനൊരു മൂപ്പനെ കൂട്ടിന്നെടുത്തേ
മൂപ്പന്റെ മോളൊരു കന്നി മിന്നുന്ന
മൂക്കുത്തിയിട്ടൊരു പൊന്നി
(മൂപ്പന്റെ....)
ഹേയ് മുല്ലയ്ക്കവൾ മുളംതണ്ടാൽ
മുറ്റത്തു മുട്ടുകൊടുത്തോണ്ടു നിന്നേ
(മുല്ലയ്ക്കവൾ...)
മുട്ടുകൊടുത്തോണ്ടു നിന്നേ
ഹേയ് (മുണ്ടകൻ....)
മുട്ടുമറയ്ക്കാത്ത മുണ്ടിൻ മുന്താണി
മുത്തുക്കുടങ്ങൾക്കു മീതെ...
ഹേയ് (മുട്ടുമറയ്ക്കാത്ത...)
ചൂടിയവൾ നിന്നു പുത്തൻ നാണം
മൂടിപ്പുതച്ചോണ്ടു നിന്നേ
ഹേയ് (ചൂടിയവൾ....)
മൂടിപ്പുതച്ചോണ്ടു നിന്നേ
ഹെയ് (മുണ്ടകൻ....)
മുണ്ടകൻ പാടത്തു പോയില്ലേ അന്നു
മൂപ്പന്റെ വീട്ടിലുറങ്ങി
ഹേയ് (മുണ്ടകൻ....)
മൂന്നു കുളിച്ചു തുടിക്കും പൊന്നീടെ
മുത്തുകൾ കൊയ്തോണ്ടു പോയേ
ഹേയ് ( മൂന്നു... )
മുത്തുകൾ കൊയ്തോണ്ടു പോയേ
ഹേയ് (മുണ്ടകൻ...)