Prabhaadamo pradosamo

പ്രഭാതമോ പ്രദോഷമോ
Year
Language

പ്രഭാതമോ പ്രദോഷമോ
പ്രകൃതി ദേവി നിന്‍ പ്രിയതോഴി
സിന്ദൂരമല്ലിയോ വൈഡൂര്യ മുന്തിരിയോ
സുന്ദരീ നിന്റെ മണിത്താലി

സുമംഗലീ നിന്നെ പൂചൂടിച്ചത്
സുമശരനോ സ്വര്‍ഗ്ഗ കാമുകനോ
നിന്നുടെ ഹരിതാംബരത്തിലാകേ
ഗന്ധം പകര്‍ന്നത് കുളിര്‍കാറ്റോ?
കുളിര്‍കാറ്റോ? നീ പറയൂ പ്രിയ കാമവതി

സ്വപ്നമയീ നിന്നെ നഗ്നയാക്കിയത്
സ്വര്‍ണ്ണത്തിങ്കളൊ തൂവെള്ളിവെയിലോ
നിന്നുടെ കുളിരണി മാറിടമാകെ
നഖം കൊണ്ടു മുറിച്ചതു തുഷാരമോ?
തുഷാരമോ? നീ പറയൂ പ്രിയ രൂപവതി

prabhādamo pradoṣamo
prakṛti devi nin priyadoḻi
sindūramalliyo vaiḍūrya mundiriyo
sundarī ninṟĕ maṇittāli

sumaṁgalī ninnĕ pūsūḍiccat
sumaśarano svargga kāmugano
ninnuḍĕ haridāṁbarattilāge
gandhaṁ pagarnnat kuḽirgāṭro?
kuḽirgāṭro? nī paṟayū priya kāmavadi

svapnamayī ninnĕ nagnayākkiyat
svarṇṇattiṅgaḽŏ tūvĕḽḽivĕyilo
ninnuḍĕ kuḽiraṇi māṟiḍamāgĕ
nakhaṁ kŏṇḍu muṟiccadu tuṣāramo?
tuṣāramo? nī paṟayū priya rūbavadi