പ്രഭാതമല്ലോ നീ ത്രിസന്ധ്യയല്ലോ ഞാന്‍
ഒരു വര്‍ണ്ണം നമുക്കൊരു സ്വപ്നം
ഒരു ഭാവം നമുക്കൊരു ഗന്ധം
പ്രഭാതമല്ലോ നീ ത്രിസന്ധ്യയല്ലോ ഞാന്‍
പ്രഭാതമല്ലോ നീ.....
ചെന്താമരയില്‍ നീ ചിരിയ്ക്കും
കണ്ണീരാമ്പലില്‍ ഞാന്‍ തുടിയ്ക്കും
പൂവെയില്‍നാളമായ് നീയൊഴുകും
പൂനിലാ തിരയായ് ഞാനിഴയും
(പ്രഭാതമല്ലോ നീ)
ആ....ആ...ആ...ആ.....
ചിന്തകളാം മണിമേഘങ്ങള്‍
നമ്മളെ ഒരുപോല്‍ തഴുകുന്നു...
ഒന്നു ചുംബിയ്ക്കാന്‍ കഴിയാതെ
ഒരു രാഗത്തില്‍ പാടുന്നു...
ഒരു രാഗത്തില്‍ പാടുന്നു....
(പ്രഭാതമല്ലോ നീ)