Prabanyajattinu yauvanam

പ്രപഞ്ചത്തിനു യൗവനം
Year
Language

പ്രപഞ്ചത്തിനു യൌവ്വനം നല്‍കും
പ്രണയനഗരമാം പാരീസ്
(പ്രപഞ്ചത്തിനു യൌവ്വനം.....)
അവിടെ പൂത്ത നിശാഗന്ധി നീ
അടിമ ഞാന്‍...അടിമ ഞാന്‍...
അടിമ ഞാന്‍....നിന്നടിമ ഞാന്‍
ഓ...മൈ സ്വീറ്റീ....സ്വീറ്റീ സ്വീറ്റീ
സ്വീറ്റീ....

എമിലി സോളയുടെ ഏകാന്തതകളെ
ലഹരി പിടിപ്പിച്ച നായിക നീ
(എമിലി സോളയുടെ....)
വാന്‍‌ഗോഗിന്‍ വര്‍ണ്ണചിത്രത്തിലെ
വികാരസാഗരം നീ വികാരസാഗരം നീ
എന്നെ നിന്‍...എന്നെ നിന്‍.....
സ്വര്‍ണ്ണമുടിച്ചുരുളില്‍ ചൂടുന്നൊരു
സ്വപ്നപുഷ്പമാക്കൂ.....
എന്നെ നിന്‍ സ്വപ്നപുഷ്പമാക്കൂ...
ഒഹോ ഒഹോ ഒഹോ

വിടരും ലില്ലിയുടെ ദലമര്‍മ്മരങ്ങളില്‍
വയലിന്‍ മീട്ടും ദേവത നീ
നീ പാടും സ്വര്‍ണ്ണഗോപുരത്തിലെ
നിശാന്തരാഗം ഞാന്‍ നിശാന്തരാഗം ഞാന്‍
എന്നെ നിന്‍...എന്നെ നിന്‍...
പൊന്‍പവിഴച്ചുണ്ടുകള്‍ ഉമ്മവെയ്ക്കുന്നൊരു
പാനപാത്രമാക്കൂ....
എന്നെ നിന്‍ പാനപാത്രമാക്കൂ...
ഒഹോ ഒഹോ ഒഹോ
(പ്രപഞ്ചത്തിനു....)

prabañjattinu yaൌvvanaṁ nalguṁ
praṇayanagaramāṁ pārīs
(prabañjattinu yaൌvvanaṁ.....)
aviḍĕ pūtta niśāgandhi nī
aḍima ñān...aḍima ñān...
aḍima ñān....ninnaḍima ñān
o...mai svīṭrī....svīṭrī svīṭrī
svīṭrī....

ĕmili soḽayuḍĕ egāndadagaḽĕ
lahari piḍippicca nāyiga nī
(ĕmili soḽayuḍĕ....)
vān‌gogin varṇṇasitrattilĕ
vigārasāgaraṁ nī vigārasāgaraṁ nī
ĕnnĕ nin...ĕnnĕ nin.....
svarṇṇamuḍiccuruḽil sūḍunnŏru
svapnabuṣpamākkū.....
ĕnnĕ nin svapnabuṣpamākkū...
ŏho ŏho ŏho

viḍaruṁ lilliyuḍĕ dalamarmmaraṅṅaḽil
vayalin mīṭṭuṁ devada nī
nī pāḍuṁ svarṇṇagoburattilĕ
niśāndarāgaṁ ñān niśāndarāgaṁ ñān
ĕnnĕ nin...ĕnnĕ nin...
pŏnpaviḻaccuṇḍugaḽ ummavĕykkunnŏru
pānabātramākkū....
ĕnnĕ nin pānabātramākkū...
ŏho ŏho ŏho
(prabañjattinu....)