പ്രപഞ്ച പദ്മദലങ്ങള്‍ വിടര്‍ത്തി
പ്രഭാത ദീപജ്വാല പരത്തി
ഇവിടെ ജനിച്ചു വളര്‍ന്നൊരു കാലമേ
ഇതിഹാസത്തിന്‍ ശംഖുമുഴക്കൂ
പ്രണവമന്ത്ര പൊരുളാം കര്‍മ്മ
പ്രണാമഗീത തുകിലുണരുമ്പോള്‍
ഇവിടെ പുതിയൊരു ശ്രീസുദര്‍ശന
ദ്യുതിയുണരില്ലേ മനസ്സുയരില്ലേ
പറയൂ കാലമേ നിന്റെ മറുപടീ
പ്രപഞ്ചം കാതോര്‍ത്തു നില്‍ക്കുന്നു
അദ്ധ്വാന വേര്‍പ്പണി മുത്തുകള്‍ തീര്‍ക്കും
ആയിരം നളന്ദകള്‍ ഉണര്‍ന്നുയരുമ്പോള്‍
ഇവിടെയുദിക്കും ക്ഷീരപഥത്തിലെ
തമസ്സകലില്ലേ കരള്‍ വിടരില്ലേ
പറയൂ കാലമേ നിന്റെ മറുപടി
പ്രകൃതി കാതോര്‍ത്തു നില്‍ക്കുന്നൂ