ഓം ഓം ഓം ഓംകാരം
പ്രപഞ്ച വീണാ തന്ത്രിയില്‍ ആദ്യം ഉയര്‍ന്ന സംഗീതം
പ്രണവ സംഗീതം
പ്രപഞ്ച വീണാ തന്ത്രിയില്‍ ആദ്യം ഉയര്‍ന്ന സംഗീതം
പ്രണവ സംഗീതം
(കോ) ഓം ഓം ഓം ഓംകാരം
ശ്രുതിയുണര്‍ന്നു സ്വരമുണര്‍ന്നു ഉണര്‍ന്നു നാദബ്രഹ്മം
(കോ) ഓം ഓം ഓം ഓംകാരം
പ്രപഞ്ച വീണാ തന്ത്രിയില്‍ ആദ്യം ഉയര്‍ന്ന സംഗീതം
പ്രണവ സംഗീതം
ശംഖൊലി പൊങ്ങി യവനിക നീങ്ങി സൂര്യദേവന്‍ അരങ്ങേറി
അ...
ശംഖൊലി പൊങ്ങി യവനിക നീങ്ങി സൂര്യദേവന്‍ അരങ്ങേറി
ഉഡുപഥത്തില്‍ തുടികള്‍ മുഴങ്ങി കനകച്ചിലങ്ക കിലുങ്ങി
(കോ) ഓം ഓം ഓം ഓംകാരം
പ്രപഞ്ച വീണാ തന്ത്രിയില്‍ ആദ്യം ഉയര്‍ന്ന സംഗീതം
പ്രണവ സംഗീതം
തമസ്സില്‍ എങ്ങോ തപസ്സിരിക്കും ധരിത്രീ കണ്ണു തുറന്നു
സഗരി സരിസ ധസധ പധപ ഗപധസ ധാ പാ ഗാ സരിഗാ
തമസ്സില്‍ എങ്ങോ തപസ്സിരിക്കും ധരിത്രീ കണ്ണു തുറന്നു
വിനനാഥന്റെ പദവിന്യാസം അവളുടെ മാറിലമര്‍ന്നു
അവളുടെ മാറു ചുരന്നു ലഹരി സര്‍ഗ്ഗ ലഹരി
ജീവല്‍സ്പന്ദന ലഹരി
പ്രപഞ്ച വീണാ തന്ത്രിയില്‍ ആദ്യം ഉയര്‍ന്ന സംഗീതം
പ്രണവ സംഗീതം
അവളുണര്‍ന്നു മതിമറന്നു അഖണ്ഡനര്‍ത്തനമാടി
അസുലഭ സുന്ദരം ഈ മുഹൂര്‍ത്തം ഇവിടെ
ആരംഭം ജീവിതാരംഭം
അനുസ്യൂതം അവിരാമം അഭംഗുരം
ഈ പ്രവാഹം ഈ പ്രവാഹം ജീവിതവാഹിനി പ്രവാഹം
ജീവിതവാഹിനി പ്രവാഹം
oṁ oṁ oṁ oṁkāraṁ
prabañja vīṇā tandriyil ādyaṁ uyarnna saṁgīdaṁ
praṇava saṁgīdaṁ
prabañja vīṇā tandriyil ādyaṁ uyarnna saṁgīdaṁ
praṇava saṁgīdaṁ
(ko) oṁ oṁ oṁ oṁkāraṁ
śrudiyuṇarnnu svaramuṇarnnu uṇarnnu nādabrahmaṁ
(ko) oṁ oṁ oṁ oṁkāraṁ
prabañja vīṇā tandriyil ādyaṁ uyarnna saṁgīdaṁ
praṇava saṁgīdaṁ
śaṁkhŏli pŏṅṅi yavaniga nīṅṅi sūryadevan araṅṅeṟi
a...
śaṁkhŏli pŏṅṅi yavaniga nīṅṅi sūryadevan araṅṅeṟi
uḍubathattil tuḍigaḽ muḻaṅṅi kanagaccilaṅga kiluṅṅi
(ko) oṁ oṁ oṁ oṁkāraṁ
prabañja vīṇā tandriyil ādyaṁ uyarnna saṁgīdaṁ
praṇava saṁgīdaṁ
tamassil ĕṅṅo tabassirikkuṁ dharitrī kaṇṇu tuṟannu
sagari sarisa dhasadha padhaba gabadhasa dhā pā gā sarigā
tamassil ĕṅṅo tabassirikkuṁ dharitrī kaṇṇu tuṟannu
vinanāthanṟĕ padavinyāsaṁ avaḽuḍĕ māṟilamarnnu
avaḽuḍĕ māṟu surannu lahari sargga lahari
jīvalspandana lahari
prabañja vīṇā tandriyil ādyaṁ uyarnna saṁgīdaṁ
praṇava saṁgīdaṁ
avaḽuṇarnnu madimaṟannu akhaṇḍanarttanamāḍi
asulabha sundaraṁ ī muhūrttaṁ iviḍĕ
āraṁbhaṁ jīvidāraṁbhaṁ
anusyūdaṁ avirāmaṁ abhaṁguraṁ
ī pravāhaṁ ī pravāhaṁ jīvidavāhini pravāhaṁ
jīvidavāhini pravāhaṁ