Praavugal

പ്രാവുകള്‍
Work
Year
Language

പ്രാവുകള്‍ കുറുകുന്നു മനസ്സില്‍
പ്രണയം മുറുകുന്നു
മൂകവിഷാദത്തിന്‍ താഴ്വാരങ്ങളില്‍
മുന്തിരിവള്ളികള്‍ പൂക്കുന്നു

പറന്നുപോയൊരു പക്ഷിയുപേക്ഷിച്ച
തൂവലായ് നീയിരിക്കുന്നു
മഞ്ഞില്‍ നനഞ്ഞും മഴയില്‍ കുതിര്‍ന്നും
മാറോടു ചേര്‍ത്തുഞാന്‍ നില്‍ക്കുന്നു നിന്നെ
മനസ്സോടൂചേര്‍ത്തു ഞാന്‍ നില്‍ക്കുന്നു

ഉടഞ്ഞുപോയൊരു ശംഖിലുലാവുന്ന
നോവുമായ് നീയുറങ്ങുന്നു
കാറ്റില്‍ നനഞ്ഞും കനവിലലിഞ്ഞും
കണ്ണീരുമായിനീ തേങ്ങുന്നു നിന്നെ
കരളോടു ചേര്‍ത്തു ഞാന്‍ പാടുന്നു

prāvugaḽ kuṟugunnu manassil
praṇayaṁ muṟugunnu
mūgaviṣādattin dāḻvāraṅṅaḽil
mundirivaḽḽigaḽ pūkkunnu

paṟannuboyŏru pakṣiyubekṣicca
tūvalāy nīyirikkunnu
maññil nanaññuṁ maḻayil kudirnnuṁ
māṟoḍu serttuñān nilkkunnu ninnĕ
manassoḍūserttu ñān nilkkunnu

uḍaññuboyŏru śaṁkhilulāvunna
novumāy nīyuṟaṅṅunnu
kāṭril nanaññuṁ kanavilaliññuṁ
kaṇṇīrumāyinī teṅṅunnu ninnĕ
karaḽoḍu serttu ñān pāḍunnu