Praanesvaraa

പ്രാണേശ്വരാ
Year
Language

പ്രാണേശ്വരാ പ്രാണേശ്വരാ
ആശകളില്‍ തേന്‍ ചൊരിയൂ
മാനസം നിറയും കൂരിരുളില്‍
സ്നേഹത്തിന്‍ കതിരൊളി വീശിവരൂ
പ്രാണേശ്വരാ.........

ഏറിയജന്മം തേടിയലഞ്ഞു
ഏകാകിനിയായ് ഞാനിവിടെ
ഇരവുകളില്‍ നറുപകലൊളിയില്‍
കനവുകളില്‍ എന്‍ നിനവുകളില്‍
കണ്ടുനിന്മുഖം ഞാന്‍ പനിനീരലര്‍മുഖം ഞാന്‍
പ്രിയനേ........

പാദസരങ്ങള്‍ താളമിട്ടുണര്‍ന്നു
മാമയിലായെന്‍ മനമാടി
കുരുവികളേ തേനരുവികളേ
മലരുകളേ മണിമുകിലുകളേ
മാരനിന്നുവരുമോ മധുരം പകര്‍ന്നു തരുമോ
പറയൂ....

prāṇeśvarā prāṇeśvarā
āśagaḽil ten sŏriyū
mānasaṁ niṟayuṁ kūriruḽil
snehattin kadirŏḽi vīśivarū
prāṇeśvarā.........

eṟiyajanmaṁ teḍiyalaññu
egāginiyāy ñāniviḍĕ
iravugaḽil naṟubagalŏḽiyil
kanavugaḽil ĕn ninavugaḽil
kaṇḍuninmukhaṁ ñān paninīralarmukhaṁ ñān
priyane........

pādasaraṅṅaḽ tāḽamiṭṭuṇarnnu
māmayilāyĕn manamāḍi
kuruvigaḽe tenaruvigaḽe
malarugaḽe maṇimugilugaḽe
māraninnuvarumo madhuraṁ pagarnnu tarumo
paṟayū....