Praanan

പ്രാണൻ
Year
Language

പ്രാണനെക്കാണാനെനിക്കുമോഹം
ഇണയോടണയാനെനിക്കു ദാഹം
അനുഭൂതികള്‍ അകതാരിലായ്
അനുരാഗം തേന്‍ കിണ്ണമായ്
ആ.. ഓ... ആ......

സ്വപ്നങ്ങളാല്‍.....
സ്വപ്നങ്ങളാല്‍ മനസ്സിലെന്‍ കാമുകന്‍
വര്‍ണ്ണങ്ങളായ് മഴവില്ലിലെന്‍ കോമളന്‍
ഹിമകണങ്ങളായ് മലരിലെന്‍ നായകന്‍
നറുമണമായ് ഇളം കാറ്റിലെന്‍ ഗായകന്‍

പരിഭവിച്ചിടറിയ മലരിന്നെത്തന്നെ
പരിചൊടുവാരിപ്പുണര്‍ന്നൂ തെന്നല്‍
നിറനിലാ പോലവന്‍ പാലൊളിചാര്‍ത്തി
മാറാതെയോനല്ല പാട്ടാലൊരുക്കി
അനുരാഗപല്ലവി ഒന്നുമാത്രം
എന്‍ രാഗഹൃദയത്തില്‍ നീ മാത്രം

prāṇanĕkkāṇānĕnikkumohaṁ
iṇayoḍaṇayānĕnikku dāhaṁ
anubhūdigaḽ agadārilāy
anurāgaṁ ten kiṇṇamāy
ā.. o... ā......

svapnaṅṅaḽāl.....
svapnaṅṅaḽāl manassilĕn kāmugan
varṇṇaṅṅaḽāy maḻavillilĕn komaḽan
himagaṇaṅṅaḽāy malarilĕn nāyagan
naṟumaṇamāy iḽaṁ kāṭrilĕn gāyagan

paribhavicciḍaṟiya malarinnĕttannĕ
parisŏḍuvārippuṇarnnū tĕnnal
niṟanilā polavan pālŏḽisārtti
māṟādĕyonalla pāṭṭālŏrukki
anurāgaballavi ŏnnumātraṁ
ĕn rāgahṛdayattil nī mātraṁ