പ്രാണമുരളീ മോഹമരുളി ഗായകാ നീ വരുമോ (2)
നിൻ മനസ്സിൻ രാഗം പെയ്തിറങ്ങും മേഘം (2)
പ്രേമസുരഭില ജീവലതയിലെ പൂക്കളേകാം ഞാൻ
(പ്രാണമുരളി...)
തേൻപുഴയോരം തേടി വന്ന കിനാവേ (2)
എത്ര പൂവുകൾ നീ കൊണ്ടു വന്നു
എത്ര മോഹം മെനഞ്ഞു
കുളിരു കോരുന്നു തളിരു ചൂടുന്നു
പുഴയിലോളങ്ങൾ താളങ്ങളായ്
(പ്രാണമുരളി...)
പൊൻ മണിവീണാ മീട്ടി വന്നവനാരോ (2)
എത്ര സുന്ദര സ്വപ്നങ്ങൾ നെയ്തു
എത്ര രാഗം വിടർന്നു
മനസ്സു പാടുന്ന മധുരഗാനത്താൽ
ഇണയെ വിളിച്ചു നീലക്കുയിൽ
(പ്രാണമുരളി...)
prāṇamuraḽī mohamaruḽi gāyagā nī varumo (2)
nin manassin rāgaṁ pĕydiṟaṅṅuṁ meghaṁ (2)
premasurabhila jīvaladayilĕ pūkkaḽegāṁ ñān
(prāṇamuraḽi...)
tenpuḻayoraṁ teḍi vanna kināve (2)
ĕtra pūvugaḽ nī kŏṇḍu vannu
ĕtra mohaṁ mĕnaññu
kuḽiru korunnu taḽiru sūḍunnu
puḻayiloḽaṅṅaḽ tāḽaṅṅaḽāy
(prāṇamuraḽi...)
pŏn maṇivīṇā mīṭṭi vannavanāro (2)
ĕtra sundara svapnaṅṅaḽ nĕydu
ĕtra rāgaṁ viḍarnnu
manassu pāḍunna madhuragānattāl
iṇayĕ viḽiccu nīlakkuyil
(prāṇamuraḽi...)