Pottu tottu ponnumanee

പൊട്ടു തൊട്ടു പൊന്നുമണീ
Year
Language

പൊട്ടുതൊട്ടു പൊന്നുമണി മുത്തിന്നൊത്ത മഞ്ഞുമണി
കണ്ണുവെച്ചെന്‍ കണ്ണാടിയേ തൊട്ടുഴിഞ്ഞു നോക്കാതെടീ
പൊട്ടുതൊട്ടു പൊന്നുമണി

ആട്ടുതൊട്ടില്‍ പാട്ടു കെട്ടി ആകാശങ്ങള്‍ തേടാം
പട്ടുറുമാല്‍ പന്തു കെട്ടാന്‍ പാപ്പാത്തിയെ കൂട്ടാം
പഞ്ചാരക്കൊഞ്ചലിന്‍ പാല്‍പ്പായസം തരാം
പാവാടക്കുഞ്ഞിനായി പഞ്ചാമൃതം തരാം
തിത്തോം തത്തേ തിത്തേ പാടി വാ ഓ
(പൊട്ടുതൊട്ടു)

കക്കുറുമ്പി കട്ടുറുമ്പായി കുഞ്ഞാവയെ കാക്കാം
കക്കിരിയേ കട്ടെടുക്കാം കാക്കാത്തി വന്നാലോ
മിന്നാരത്തുമ്പികള്‍ മിണ്ടാത്ത പൂച്ചകള്‍
മഞ്ചാടി മൈന തന്‍ താരാട്ടു പാട്ടിലെ
ചെപ്പും മുത്തും പൊന്നും കൊണ്ടുവാ ഓ
(പൊട്ടുതൊട്ടു)

pŏṭṭudŏṭṭu pŏnnumaṇi muttinnŏtta maññumaṇi
kaṇṇuvĕccĕn kaṇṇāḍiye tŏṭṭuḻiññu nokkādĕḍī
pŏṭṭudŏṭṭu pŏnnumaṇi

āṭṭudŏṭṭil pāṭṭu kĕṭṭi āgāśaṅṅaḽ teḍāṁ
paṭṭuṟumāl pandu kĕṭṭān pāppāttiyĕ kūṭṭāṁ
pañjārakkŏñjalin pālppāyasaṁ tarāṁ
pāvāḍakkuññināyi pañjāmṛtaṁ tarāṁ
tittoṁ tatte titte pāḍi vā o
(pŏṭṭudŏṭṭu)

kakkuṟumbi kaṭṭuṟumbāyi kuññāvayĕ kākkāṁ
kakkiriye kaṭṭĕḍukkāṁ kākkātti vannālo
minnārattumbigaḽ miṇḍātta pūccagaḽ
mañjāḍi maina tan dārāṭṭu pāṭṭilĕ
sĕppuṁ muttuṁ pŏnnuṁ kŏṇḍuvā o
(pŏṭṭudŏṭṭu)