പൊട്ടിവിടരാൻ [തകരാത്ത ബന്ധങ്ങൾ ഉണ്ടോ?]
പൊട്ടിവിടരാന്‍ ... തുടങ്ങുന്നൊരുമലര്‍
ഞെട്ടരുവീഴാന്‍ പിടയുന്നൊരു മലര്‍
തകരാത്ത ബന്ധങ്ങളുണ്ടോ
പൊട്ടിക്കരയാത്ത ഹൃദയങ്ങളുണ്ടോ?
പരിരംഭണസുഖ സ്വപ്നങ്ങളാലേ
സുരതാനുരാഗ മേളങ്ങളാലെ
പരിചൊടുനാകം പണിയുന്നു മര്‍ത്ത്യന്‍
പഴയകാലത്തിന്‍ ചിറകൊച്ച കേള്‍ക്കാതെ
തകരാത്ത...........
വിതച്ചവിത്തിന്‍ ഗുണദോഷമേതോ
അതുതന്നെ കൊയ്യുന്നു മണ്ണില്‍ മര്‍ത്ത്യന്‍
നിലയ്ക്കാത്ത പ്രതിഭാസചലനം
ഈലോകമൊരണുജീവലയനം
തകരാത്ത.........
നിഴലും നിലാവും നിശയുടെ രൂപം
നിഴലറ്റ കൂരിരുള്‍ പകലിനുശാപം
ബന്ധങ്ങളെല്ലാം ഒരുദുഃഖ സത്രം
സ്വന്തമായൊന്നുമില്ല്ലാറടി മണ്ണുമാത്രം
തകരാത്ത.........
pŏṭṭiviḍarān ... tuḍaṅṅunnŏrumalar
ñĕṭṭaruvīḻān piḍayunnŏru malar
tagarātta bandhaṅṅaḽuṇḍo
pŏṭṭikkarayātta hṛdayaṅṅaḽuṇḍo?
pariraṁbhaṇasukha svapnaṅṅaḽāle
suradānurāga meḽaṅṅaḽālĕ
parisŏḍunāgaṁ paṇiyunnu marttyan
paḻayagālattin siṟagŏcca keḽkkādĕ
tagarātta...........
vidaccavittin guṇadoṣamedo
adudannĕ kŏyyunnu maṇṇil marttyan
nilaykkātta pradibhāsasalanaṁ
īlogamŏraṇujīvalayanaṁ
tagarātta.........
niḻaluṁ nilāvuṁ niśayuḍĕ rūbaṁ
niḻalaṭra kūriruḽ pagalinuśābaṁ
bandhaṅṅaḽĕllāṁ ŏruduḥkha satraṁ
svandamāyŏnnumilllāṟaḍi maṇṇumātraṁ
tagarātta.........