പൊട്ടിത്തകര്‍ന്ന വിശ്ലഥമാം വിപഞ്ചിയില്‍
പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങീ മോഹം
പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങീ
പൊട്ടിച്ചിരിക്കും മലരുകളേ നാളെ
പൊട്ടിക്കരയരുതേ
കാലം വരച്ച കരിനിഴലാണു നാം
കാലചക്രത്തിന്‍ ബലിയാടുകളാണു നാം
ബലിയാടുകളാണു നാം
ഇവിടെ മോഹങ്ങള്‍ പൊട്ടിമുളയ്ക്കുന്നൂ (2)
ഇവിടെ ആ മോഹങ്ങള്‍ വാടിക്കരിയുന്നൂ
ആശകളൂതി വീര്‍പ്പിച്ചു വെയ്ക്കുമീ (2)
നീര്‍ക്കുമിളയാണു ജീവിതം (2)
(പൊട്ടിത്തകര്‍ന്ന....)