Potticciriykkalle

പൊട്ടിച്ചിരിയ്ക്കല്ലെ
Work
Year
Language

പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ എന്നും
പൊട്ടിക്കരയേണ്ട ജന്മമല്ലേ
നീയൊരു പെണ്ണായി പിറന്നില്ലേ ഇനി
മയ്യത്താകും വരെ കരയേണ്ടേ (പൊട്ടിച്ചിരിക്കല്ലേ...)

വെള്ളിത്തള പോലും കാലിന്മേലണിയിക്കാൻ
ചെല്ലമേ വിധിയെനിക്കില്ലല്ലോ
കട്ടിയിരുമ്പിന്റെ ചങ്ങല നാളെ നിൻ
പട്ടിളം കാലിൽ നീ അണിയേണ്ടേ (പൊട്ടിച്ചിരിക്കല്ലേ...)

തട്ടിക്കമഴ്ന്നു കളിച്ചാട്ടേ പിന്നെ
മുട്ടുകൾ കുത്തി നടന്നാട്ടേ
മുത്തേ നീയെന്നെന്നും അല്ലാഹുവെ
നാളെ മുട്ടുകൾ കുത്തി വിളിക്കേണ്ടെ (പൊട്ടിച്ചിരിക്കല്ലേ...)

പിച്ചകവള്ളിയിളം കാറ്റിലെന്ന പോൽ
പിച്ച നടന്നു നീ വീണാട്ടേ
നാളത്തെ ദുനിയാവിൽ ദുഃഖത്തിൻ വൻ കുഴിയിൽ

കാലുകൾ തെറ്റി നീ വീഴേണ്ട (പൊട്ടിച്ചിരിക്കല്ലേ...)

pŏṭṭiccirikkalle pŏnmagaḽe ĕnnuṁ
pŏṭṭikkarayeṇḍa janmamalle
nīyŏru pĕṇṇāyi piṟannille ini
mayyattāguṁ varĕ karayeṇḍe (pŏṭṭiccirikkalle...)

vĕḽḽittaḽa poluṁ kālinmelaṇiyikkān
sĕllame vidhiyĕnikkillallo
kaṭṭiyirumbinṟĕ saṅṅala nāḽĕ nin
paṭṭiḽaṁ kālil nī aṇiyeṇḍe (pŏṭṭiccirikkalle...)

taṭṭikkamaḻnnu kaḽiccāṭṭe pinnĕ
muṭṭugaḽ kutti naḍannāṭṭe
mutte nīyĕnnĕnnuṁ allāhuvĕ
nāḽĕ muṭṭugaḽ kutti viḽikkeṇḍĕ (pŏṭṭiccirikkalle...)

piccagavaḽḽiyiḽaṁ kāṭrilĕnna pol
picca naḍannu nī vīṇāṭṭe
nāḽattĕ duniyāvil duḥkhattin van kuḻiyil

kālugaḽ tĕṭri nī vīḻeṇḍa (pŏṭṭiccirikkalle...)