Potticcirikkuvaan

പൊട്ടിച്ചിരിക്കുവാന്‍
Year
Language

പൊട്ടിച്ചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ചവേഷങ്ങള്‍ ആടാന്‍ കഴിയാത്ത
നാടകമാണെന്നും ജീവിതം

കനിയൊന്നും കായ്ക്കാത്ത കല്‍പ്പകവൃക്ഷത്തെ
വളമിട്ടുപോറ്റുകില്ലാരുമേ
നട്ടുനനച്ചൊരു കൈകൊണ്ടാ വൃക്ഷത്തെ
വെട്ടിക്കളയുന്നു മാനവന്‍

മുറ്റത്തു പുഷ്പുച്ച പൂമരക്കൊമ്പത്ത്
ചുറ്റുവാന്‍ മോഹിച്ച തൈമുല്ലേ
മറ്റേതോ തോട്ടത്തില്‍ മറ്റാര്‍ക്കോ നിന്നെ
വിറ്റുകളഞ്ഞതറിഞ്ഞില്ലേ?

ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്നു
പൂമ്പൈതലാകുന്ന പൊന്‍ കണ്ണി
പൊന്‍ കണ്ണിയില്ലാതെ പൊന്നിന്‍ കിനാവേ നിന്‍
മംഗല്യപ്പൂത്താലി പോയല്ലോ

pŏṭṭiccirikkuvān mohamuṇḍĕṅgiluṁ
pŏṭṭikkarayikkuṁ jīvidaṁ
āśiccaveṣaṅṅaḽ āḍān kaḻiyātta
nāḍagamāṇĕnnuṁ jīvidaṁ

kaniyŏnnuṁ kāykkātta kalppagavṛkṣattĕ
vaḽamiṭṭuboṭrugillārume
naṭṭunanaccŏru kaigŏṇḍā vṛkṣattĕ
vĕṭṭikkaḽayunnu mānavan

muṭrattu puṣpucca pūmarakkŏmbatt
suṭruvān mohicca taimulle
maṭredo toṭṭattil maṭrārkko ninnĕ
viṭrugaḽaññadaṟiññille?

dāmbatyabandhattĕ kūṭṭiyiṇakkunnu
pūmbaidalāgunna pŏn kaṇṇi
pŏn kaṇṇiyillādĕ pŏnnin kināve nin
maṁgalyappūttāli poyallo