കണ്ട നാള് മുതല്‍ അന്നു
കണ്ട നാള് മുതല്‍
ഒന്നു മിണ്ടുവാന്‍ കിതച്ചിടുന്നു നെഞ്ചിടിപ്പുകള്‍
നെഞ്ചിടിപ്പുമായി എത്ര
സഞ്ചരിച്ചു ഞാന്‍ (നെഞ്ചി...)
പുഞ്ചിരിച്ചു സമ്മതം തരുന്ന കാണുവാന്‍
(കണ്ട...)
പ്രണയം എന്നിലുള്ളതായി
പറഞ്ഞു തന്നു നീ
എന്റെ ഹൃദയം ഒന്നു
പണയമാക്കി വാങ്ങിയിന്നു നീ
തിരിച്ചു തന്നിടേണ്ട നീ
കൊതിച്ചു പോയി ഏറെ ഞാന്‍ (തിരിച്ചു...)
ഓമനിച്ചു നിന്നെ ഞാന്‍ സ്വന്തമാക്കുവാന്‍
(കണ്ട...)
പുലരി പോലെ മുന്നിലോ
വിരുന്നു വന്നു നീ
പ്രേമ ലഹരിയുള്ളൊരു
ഉള്ളിലിന്നു കുടിയിരുന്നു നീ
പുതച്ചിടുന്ന മഞ്ഞിലും
തിളച്ചു പോയി മാനസ്സം (പുതച്ചി...)
താമരക്കു മുന്നിലെ സുര്യനെന്നപോല്‍
(കണ്ട...)