Poru neeyen devi

പോരു നീയെന്‍ ദേവി
Year
Language

പോരൂ നീയെന്‍ ദേവി ..
പ്രാണന്‍ വാഴും റാണി ..
എന്റെ മുന്നില്‍ എന്നും നിന്റെ കേളീപദം
(പോരൂ നീയെന്‍)

മൗനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍
മൗനതീരങ്ങളില്‍ പ്രേമവാടങ്ങളില്‍
നിന്നെത്തേടുന്നു ഞാന്‍... എങ്ങു മേവുന്നു നീ
എന്റെ ആത്മാവില്‍ പൂതൂകും വാസന്തമേ ..വാ ..
(പോരൂ നീയെന്‍)

മൂകയാമങ്ങളില്‍ രാഗസ്വപ്നങ്ങളില്‍
നിന്നെക്കാണുന്നു ഞാന്‍... എങ്ങു പോകുന്നു നീ..
എന്റെ ചേതസാം വാനിന്റെ വാര്‍തിങ്കളേ ..വാ ..
(പോരൂ നീയെന്‍)

porū nīyĕn devi ..
prāṇan vāḻuṁ ṟāṇi ..
ĕnṟĕ munnil ĕnnuṁ ninṟĕ keḽībadaṁ
(porū nīyĕn)

maunadīraṅṅaḽil premavāḍaṅṅaḽil
maunadīraṅṅaḽil premavāḍaṅṅaḽil
ninnĕtteḍunnu ñān... ĕṅṅu mevunnu nī
ĕnṟĕ ātmāvil pūdūguṁ vāsandame ..vā ..
(porū nīyĕn)

mūgayāmaṅṅaḽil rāgasvapnaṅṅaḽil
ninnĕkkāṇunnu ñān... ĕṅṅu pogunnu nī..
ĕnṟĕ sedasāṁ vāninṟĕ vārdiṅgaḽe ..vā ..
(porū nīyĕn)