കണ്ണില്‍ കുഞ്ഞുകനവിന് കൂടു മെനയും പൈങ്കിളീ
കാതില്‍ മഞ്ഞുമൊഴിയായ് പ്രേമകഥകള്‍ ചൊല്ലിടാം
കണ്ടു, ദൂരെ കണ്ടു - രാഗമുകിലില് ചന്ദ്രനെ...
കണിയായ് എന്റെ കനവില്‍ വന്നു വിരിയും മാരനെ
(കണ്ണില്‍...)
ആകാശത്തെ കുളിര്ത്താരകള് വര്‍ണ്ണ-
ത്തളിര്നൂലില് മലര് കോര്‍ക്കും രാത്രിയില്‍
എന്നുള്ളിലെ തളിര്‍ച്ചില്ലയില്‍ സ്വപ്ന-
ശലഭങ്ങള്‍ ശ്രുതി മീട്ടും മാത്രയില്‍
മഴവില്ച്ചിറകോലും മണ്തോണിയുമായ്
മനസ്സിന് തുഴയേന്തി വരവായ് ഇതിലേ
മായികമോഹനചന്ദഗന്ധമണിഞ്ഞൊരു
ഗന്ധര്വ്വന്......
(കണ്ണില്‍...)
എന്നുള്ളിലെ മധുശാലയില്‍ സ്നേഹ-
സ്വരം മീട്ടി പദം പാടും ഗായകന്
ഞാന്‍ നീര്‍ത്തുമീ ദലശയ്യയില് എന്നെ
പുണര്ന്നാമ്പല്ക്കുട നീര്‍ത്തും ലോലുപന്‍
അനുരാഗിലമാം സംഗീതവുമായ്
അലയാടുമൊരെന് ലയവീണകളില്
പൊന്‍വിരല്‍ കൊണ്ടൊരു സുശ്രുതി മീട്ടിയ
ബന്ധുരഗന്ധര്വ്വന്...
(കണ്ണില്‍...)