Poovum poomugilum

പൂവും പൂമുകിലും
Work
Year
Language

പൂവും പൂമുകിലും ഒന്നാകും മേഖലയില്‍
ഇളംമഞ്ഞു മൂടിനില്‍ക്കും കുളിര്‍വേദിയില്‍
ഇളം തെന്നലോടിയെത്തും തണല്‍വീഥിയില്‍
നീയെന്റെ കൂടെ വരുമ്പോള്‍ പൂക്കും കിനാവുകള്‍
(പൂവും പൂമുകിലും....)

താഴ്വര താരണിഞ്ഞു ലാവണ്യധാരകളില്‍
ആശകള്‍ തേനണിഞ്ഞു നീയേകും നിര്‍വൃതിയില്‍...
ആ......ആ......ആ....
(താഴ്വര....)
അരയന്നപ്പക്ഷികളായ് നാം ഈ പ്രേമപ്പൊയ്കയില്‍
(പൂവും പൂമുകിലും....)

നാദങ്ങള്‍ ചേര്‍ന്നലിഞ്ഞു നീളുന്ന നീലിമയില്‍
മാനസം വീണലിഞ്ഞു നിന്‍ രാഗമാധുരിയില്‍...
ആ......ആ......ആ....
(നാദങ്ങള്‍....)
മധുമാസത്തുമ്പികളായ് നാം ഈ പ്രേമവാടിയില്‍
(പൂവും പൂമുകിലും....)

pūvuṁ pūmugiluṁ ŏnnāguṁ mekhalayil
iḽaṁmaññu mūḍinilkkuṁ kuḽirvediyil
iḽaṁ tĕnnaloḍiyĕttuṁ taṇalvīthiyil
nīyĕnṟĕ kūḍĕ varumboḽ pūkkuṁ kināvugaḽ
(pūvuṁ pūmugiluṁ....)

tāḻvara tāraṇiññu lāvaṇyadhāragaḽil
āśagaḽ tenaṇiññu nīyeguṁ nirvṛtiyil...
ā......ā......ā....
(tāḻvara....)
arayannappakṣigaḽāy nāṁ ī premappŏygayil
(pūvuṁ pūmugiluṁ....)

nādaṅṅaḽ sernnaliññu nīḽunna nīlimayil
mānasaṁ vīṇaliññu nin rāgamādhuriyil...
ā......ā......ā....
(nādaṅṅaḽ....)
madhumāsattumbigaḽāy nāṁ ī premavāḍiyil
(pūvuṁ pūmugiluṁ....)