Poovugal tendum

പൂവുകള്‍ തെണ്ടും
Year
Language

പൂവുകള്‍ തെണ്ടും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ (പൂവുകള്‍)

എന്ത് വെളിച്ചം പൂമ്പാറ്റേ
എന്ത് തെളിച്ചം പൂമ്പാറ്റേ (എന്ത് വെളിച്ചം)
മഴവില്ലാണോ നിന്നമ്മ
തരുമോ നീയൊരു പൊന്നുമ്മ (മഴവില്ലാണോ)
(പൂവുകള്‍)

ഒന്ന് തൊടട്ടെ നോവാതെ
നിന്ന് തരാമോ പോവാതെ
ല ല ..ല ല ..
മുങ്ങാം പൊങ്ങാം ഇളവെയിലില്‍
നീന്താം മറിയാം പൊന്‍ വെയിലില്‍
ല ല ...ല ല ...

pūvugaḽ tĕṇḍuṁ pūmbāṭra
pūmbŏḍi pūśuṁ pūmbāṭra
pūndenuṇṇuṁ pūmbāṭra
pūviluṟaṅṅuṁ pūmbāṭra (pūvugaḽ)

ĕnt vĕḽiccaṁ pūmbāṭre
ĕnt tĕḽiccaṁ pūmbāṭre (ĕnt vĕḽiccaṁ)
maḻavillāṇo ninnamma
tarumo nīyŏru pŏnnumma (maḻavillāṇo)
(pūvugaḽ)

ŏnn tŏḍaṭṭĕ novādĕ
ninn tarāmo povādĕ
la la ..la la ..
muṅṅāṁ pŏṅṅāṁ iḽavĕyilil
nīndāṁ maṟiyāṁ pŏn vĕyilil
la la ...la la ...