പൂവുടല്‍ പുല്‍കും താരുണ്യം
പൂമഴ തൂകും താരുണ്യം
എന്നിലും നിന്നിലും മണ്ണിലും വിണ്ണിലും
താരിലും തളിരിലും വാരിപ്പുണരും താരുണ്യം
ചന്ദനച്ചാറില്‍ മുങ്ങിനീരാടി മന്ദസമീരന്‍ വന്നു
ചഞ്ചലം കൊള്ളും നെഞ്ചിലീ നാദം
സംക്രമമാക്കിത്തന്നു
പുതുമഞ്ഞലതന്‍ പൂങ്കുളിരാലെ
പുളകം നെയ്യും വഴിയില്‍
കയ്യുംകയ്യും കോര്‍ത്തുനടക്കും
മെയ്യും മെയ്യും ചേര്‍ന്നുതുടിക്കാനെന്തുരസം!
എന്തുരസം!
ആ........
ഇന്നിനിപ്പൂവിനുള്ളിലെ വര്‍ണ്ണം സ്വന്തമാക്കീ മധുപന്‍
ഓരിതള്‍ത്തുള്ളി മാധുരി തൂകും രാഗവിലാസവിലോലന്‍
ഒരുനിര്‍വൃതിയില്‍ അലിഞ്ഞു ചേരും സുരഭിലമാമീ നിമിഷം
തമ്മില്‍ത്തമ്മില്‍ നോക്കിയിരിക്കാന്‍
ഒന്നായൊന്നില്‍ ചേര്‍ന്നുലയിക്കാനെന്തുരസം!
എന്തുരസം!