പൂവിട്ടു പൂവിട്ടു പണ്ടെന്‍ മനസ്സില്‍ നീ
പാവി മുളപ്പിച്ച പാരിജാതം...
കണ്ണീരാല്‍ നിത്യം നനച്ചു ഞാന്‍ പോറ്റിയ
കനകപ്രതീക്ഷതന്‍ പാരിജാതം...
(പൂവിട്ടു...)
പാടാത്ത വീണയില്‍ ആദ്യാനുരാഗത്തിന്‍
പല്ലവി മീട്ടിയ പാട്ടുകാരീ...
ഇന്നോളം ചൂടാത്ത രോമാഞ്ചമേകി നീ
പൊന്നിന്‍കിനാവിന്റെ നാട്ടുകാരീ...
(പൂവിട്ടു...)
സായാഹ്നമേഘത്തില്‍ സൗവര്‍ണ്ണകാലത്തിന്‍
ചായങ്ങള്‍ ചാലിച്ച ചിത്രകാരാ...
മാമകാത്മാവിന്റെ മൗനമാസ്നേഹത്തിന്‍
വാചാലചിത്രങ്ങള്‍ നീയെഴുതി...
(പൂവിട്ടു...)
മാദകവാസന്ത സൗരഭ കല്ലോല-
മാലയില്‍ നീന്തിത്തളര്‍ന്നു തെന്നല്‍
അനര്‍ഘമീ യാമത്തിന്‍ അമൃതാനുഭൂതിയില്‍
അനുരാഗിണീ ഞാനലിഞ്ഞു നിന്നില്‍
(പൂവിട്ടു...)