Poovittu poovittu poovittu nilkkunnu

പൂവിട്ടു പൂവിട്ടു പൂവിട്ടു നില്‍ക്കുന്നു
Work
Year
Language

പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു
പൂത്തിരുവാതിര രാത്രി
പൊന്നമ്പിളിക്കല ചൂടുന്ന ദേവനെ
പൂമാലചാര്‍ത്തിച്ച രാത്രി ശൈലജ
പൂമാലചാര്‍ത്തിച്ച രാത്രി
പൂവിട്ടു പൂവിട്ടു......

ശൈലേശ്വരനെ പ്രദക്ഷിണം വയ്ക്കുന്ന
സ്വര്‍ണ്ണരേഖാനദി പോലെ
കൈലാസനാഥന്റെ കാഞ്ചനശ്രീകോവില്‍
കാണാന്‍ വന്നതാണീ രാത്രി ദേവി
കാണാന്‍ വന്നതാണീ രാത്രി
പൂവിട്ടു പൂവിട്ടു......

പ്രാണേശ്വരന്റെ ശിരസ്സിലണിയിക്കാന്‍
പാതിരാപ്പൂക്കളുമായി
നാലമ്പലത്തിന്റെ മുറ്റത്തു പാര്‍വതി
നാണിച്ചുനിന്നതാണീ രാത്രി ദേവി
നാണിച്ചുനിന്നതാണീ രാത്രി
പൂവിട്ടു പൂവിട്ടു......

pūviṭṭu pūviṭṭu pūviṭṭunilkkunnu
pūttiruvādira rātri
pŏnnambiḽikkala sūḍunna devanĕ
pūmālasārtticca rātri śailaja
pūmālasārtticca rātri
pūviṭṭu pūviṭṭu......

śaileśvaranĕ pradakṣiṇaṁ vaykkunna
svarṇṇarekhānadi polĕ
kailāsanāthanṟĕ kāñjanaśrīgovil
kāṇān vannadāṇī rātri devi
kāṇān vannadāṇī rātri
pūviṭṭu pūviṭṭu......

prāṇeśvaranṟĕ śirassilaṇiyikkān
pādirāppūkkaḽumāyi
nālambalattinṟĕ muṭrattu pārvadi
nāṇiccuninnadāṇī rātri devi
nāṇiccuninnadāṇī rātri
pūviṭṭu pūviṭṭu......