Poovinu vannavano

പൂവിനു വന്നവനോ
Year
Language

പൂവിനു വന്നവനോ പൂവിലെ
തേനിനു വന്നവനോ
കാണാൻ വന്നവനോ കയ്യിൽ
നാണയമുള്ളവനോ
പൂവിനു വന്നവനോ....

തങ്കക്കിനാവുകൾ കണ്ടാൽ പോരാ
തങ്കം വേണം മടിയിൽ നിറയെ
തങ്കം വേണം മടിയിൽ
പൂണാരമല്ല പുഷ്പങ്ങളല്ല
പുളകങ്ങളാണെൻ മെയ്യിൽ വിരിയും
മുകുളങ്ങളാണെൻ മെയ്യിൽ
ലലലലാ......ലാ‍ലലലാ...
(പൂവിനു.....)

കതകു തുറന്നു തരാം ഞാൻ
കരളിൽ കയറിയിരുന്നാട്ടേ പ്രിയനേ
കയറിയിരുന്നാട്ടേ
(കതകു തുറന്നു...)
പുന്നാരം വേണ്ട കിന്നാരം വേണ്ട
പൊന്നുണ്ടെങ്കിൽ തന്നാട്ടേ എൻ
പൊന്നേയരികിൽ വന്നാട്ടേ
ലലലലാ......ലാ‍ലലലാ...
(പൂവിനു....)

pūvinu vannavano pūvilĕ
teninu vannavano
kāṇān vannavano kayyil
nāṇayamuḽḽavano
pūvinu vannavano....

taṅgakkināvugaḽ kaṇḍāl porā
taṅgaṁ veṇaṁ maḍiyil niṟayĕ
taṅgaṁ veṇaṁ maḍiyil
pūṇāramalla puṣpaṅṅaḽalla
puḽagaṅṅaḽāṇĕn mĕyyil viriyuṁ
muguḽaṅṅaḽāṇĕn mĕyyil
lalalalā......lālalalā...
(pūvinu.....)

kadagu tuṟannu tarāṁ ñān
karaḽil kayaṟiyirunnāṭṭe priyane
kayaṟiyirunnāṭṭe
(kadagu tuṟannu...)
punnāraṁ veṇḍa kinnāraṁ veṇḍa
pŏnnuṇḍĕṅgil tannāṭṭe ĕn
pŏnneyarigil vannāṭṭe
lalalalā......lālalalā...
(pūvinu....)