പൂവിനെ കണ്ടു ഞാന്‍ ചോദിച്ചു
പൂവേ പൂങ്കവിള്‍ക്കുങ്കുമം ആരു തന്നു
പുലര്‍വേളതന്‍ പൂഞ്ചോലയില്‍ നീരാടിയും
ആരോമലാള്‍ ഇതിലേ ഇന്നു വന്നോ
(പൂവിനെ...)
ഉച്ചവെയിലിന്നേറുകൊണ്ടു നാടുചുറ്റി നടന്നിടും
കൊച്ചുകോന്തന്മാര്‍ക്കുണ്ടൊരു രാജ
നേരറിഞ്ഞോ കുഞ്ഞുങ്ങളേ...
കോന്തനും കോന്തന്‍ ആനക്കോന്തന്‍
മുത്തശ്ശീ മുത്തശ്ശീ ചൊല്ലു മുത്തശ്ശീ
ആകെയുള്ളതിലാനക്കോന്തനേതു മുത്തശ്ശീ
സപധ സരിസ നിഗപ നിധപ
രിധപ മഗരി ധമഗ മഗരി
നിധപ നിരിസ നിധപ മഗരി
സരിഗമ ഗമഗമ ഗമപധ നിരിസ
(പൂവിനെ...)
ആയില്യം കാവിലിന്നു ആയിരം വിളക്കുണ്ട്
ആയിരം നൂലുമിട്ടു പൊന്‍തിരി കൊളുത്തിടാം
നീയറിഞ്ഞു വരം തരണേ
നല്ലൊരുത്തനെ നീ തരണേ
(നീ...)