Pooveyil mayannum

പൂവെയിൽ മയങ്ങും
Work
Year
Language

പൂവെയില്‍ മയങ്ങും പൊന്നുഷസ്സിന്‍ മടിയില്‍
പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയില്‍
ആ....ആ......
ആരീരരാരിരാരോ...ആരീരരാരിരാരോ...
മ്.....മ്..........

ഹിമശിഖരങ്ങളെഉമ്മവെച്ചെത്തുമീ
മാരുതന്‍ മധുരമായ് പാടീ
കരളിലെ മോഹം മൃദുലമാം രാഗം
ഉണരും തിരയും എന്നും സ്വപ്നം കാണും തീരം

പൂവെയില്‍ മയങ്ങും പൊന്നുഷസ്സിന്‍ മടിയില്‍
പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയില്‍

മിഴികളില്‍ അഞ്ജനം ചാര്‍ത്തി പ്രഭാതമാം പ്രിയതോഴി നവവധുവായി
അരികില്‍ വരുമ്പോള്‍ തെന്നലിന്‍ മോഹം
അമൃതം ചൊരിയും പകല്‍ പെണ്ണിന്‍ അധരങ്ങളില്‍

പൂവെയില്‍ മയങ്ങും പൊന്നുഷസ്സിന്‍ മടിയില്‍
പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയില്‍

pūvĕyil mayaṅṅuṁ pŏnnuṣassin maḍiyil
pūmbŏḍiyaliyuṁ tĕnnalinṟĕ sŏḍiyil
ā....ā......
ārīrarārirāro...ārīrarārirāro...
m.....m..........

himaśikharaṅṅaḽĕummavĕccĕttumī
mārudan madhuramāy pāḍī
karaḽilĕ mohaṁ mṛdulamāṁ rāgaṁ
uṇaruṁ tirayuṁ ĕnnuṁ svapnaṁ kāṇuṁ tīraṁ

pūvĕyil mayaṅṅuṁ pŏnnuṣassin maḍiyil
pūmbŏḍiyaliyuṁ tĕnnalinṟĕ sŏḍiyil

miḻigaḽil añjanaṁ sārtti prabhādamāṁ priyadoḻi navavadhuvāyi
arigil varumboḽ tĕnnalin mohaṁ
amṛtaṁ sŏriyuṁ pagal pĕṇṇin adharaṅṅaḽil

pūvĕyil mayaṅṅuṁ pŏnnuṣassin maḍiyil
pūmbŏḍiyaliyuṁ tĕnnalinṟĕ sŏḍiyil