Poove poli

പൂവേ പൊലി
Year
Language

പൂവേ പൊലി പാടാന്‍വരും പൂവാലിക്കിളിയേ
ഈണം നെഞ്ചിലൂറും ചുണ്ടില്‍ ചോരും പൈങ്കിളിയേ(പൂവേ...)
പൂമണം പാവുമീ തേന്‍കണം തൂവുമീ
താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ.......
(പൂവേ പൊലി....)

മഞ്ഞലചൂടി മരതകംമൂടിയ ഒന്നാനാം കുന്നുകളില്‍
പൊന്നിന്റെ ഈലിന്റെ ചന്ദനം പൂശിയ
മന്ദാരക്കാവുകളില്‍ ..........
ശ്രീലപദം പാടി പീലി നിവർത്താടും
നീലിമയിലേതോ കേളിയെന്ന തോഴി
നീയെനിക്കോമന പൂവിളിക്കാൺതുണ....
താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ..
(പൂവേ പൊലി....)

കന്നിക്കിനാവുകള്‍ മിന്നും വിഷുക്കണിക്കൊന്നതന്‍ ചില്ലകളില്‍
എന്നും കസവുകള്‍ നെയ്യും പ്രതീക്ഷകള്‍
ഒന്നല്ല നൂറുമേനി........
നാലുമണിപ്പൂവിന്‍ നാലുകെട്ടിനുള്ളില്‍
ഞാനൊരുക്കും ഊഞ്ഞാല്‍ കൂടെ നീയും പോന്നാല്‍
താണിരുന്നാടുമ്പോള്‍ തേനൂണു തന്നിടാം.....
താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ..
(പൂവേ പൊലി....)

pūve pŏli pāḍānvaruṁ pūvālikkiḽiye
īṇaṁ nĕñjilūṟuṁ suṇḍil soruṁ paiṅgiḽiye(pūve...)
pūmaṇaṁ pāvumī tenkaṇaṁ tūvumī
tālīppīlīkkāṭṭil kūṭṭāy vā...nī.......
(pūve pŏli....)

maññalasūḍi maradagaṁmūḍiya ŏnnānāṁ kunnugaḽil
pŏnninṟĕ īlinṟĕ sandanaṁ pūśiya
mandārakkāvugaḽil ..........
śrīlabadaṁ pāḍi pīli nivarttāḍuṁ
nīlimayiledo keḽiyĕnna toḻi
nīyĕnikkomana pūviḽikkāṇduṇa....
tālīppīlīkkāṭṭil kūṭṭāy vā...nī..
(pūve pŏli....)

kannikkināvugaḽ minnuṁ viṣukkaṇikkŏnnadan sillagaḽil
ĕnnuṁ kasavugaḽ nĕyyuṁ pradīkṣagaḽ
ŏnnalla nūṟumeni........
nālumaṇippūvin nālugĕṭṭinuḽḽil
ñānŏrukkuṁ ūññāl kūḍĕ nīyuṁ ponnāl
tāṇirunnāḍumboḽ tenūṇu tanniḍāṁ.....
tālīppīlīkkāṭṭil kūṭṭāy vā...nī..
(pūve pŏli....)