Poove nin

പൂവേ നിന്‍
Year
Language

പൂവേ നിന്‍ തേന്‍ നുകര്‍ന്നാല്‍ വണ്ടിന്റെ
ചുണ്ടില്‍ നീലാംബരി
കാറ്റേ നീപുല്‍കി നിന്നാല്‍ മണ്ണിന്റെ
മാറില്‍ കാദംബരി
ഹൃദയമഞ്ജരി വിടരും യാമം
മദനമഞ്ജുള യാമം
പവിഴമുന്തിരി ചുണ്ടിലെ മധുരം
നീ ചൊരിയൂ...........

മധുവിധുരജനിയിലേതോ
രതിരാഗം കളിയാടി
സുഖകരമൊരു മൃദുതാളം
അണിയറയില്‍ വിളയാടി
കടമിഴിയാല്‍ കിനാവിന്‍ കഥപറയൂ
കവിളിണയില്‍ നിലാവിന്‍ നിറമണിയൂ
പ്രിയനേ എന്നഭിലാഷം നുരയും ചഷകം ഹൃദയം

ലാലലലലലാ.................

മൊഴികളിലമൃതവുമായി വരവേല്‍ക്കാന്‍ കിളിപാടി
പുളകിത കലികയിലേതോ
പുതുവര്‍ണ്ണം കുടചൂടി
സുമനിരയില്‍ വസന്തം സുധപകരും
കരള്‍ നിറയും സുഗന്ധം ചൊടിയുതിരും
സഖിയിന്നെന്‍ അനുരാഗം നുരയും ചഷകം ഹൃദയം

pūve nin den nugarnnāl vaṇḍinṟĕ
suṇḍil nīlāṁbari
kāṭre nībulgi ninnāl maṇṇinṟĕ
māṟil kādaṁbari
hṛdayamañjari viḍaruṁ yāmaṁ
madanamañjuḽa yāmaṁ
paviḻamundiri suṇḍilĕ madhuraṁ
nī sŏriyū...........

madhuvidhurajaniyiledo
radirāgaṁ kaḽiyāḍi
sukhagaramŏru mṛdudāḽaṁ
aṇiyaṟayil viḽayāḍi
kaḍamiḻiyāl kināvin kathabaṟayū
kaviḽiṇayil nilāvin niṟamaṇiyū
priyane ĕnnabhilāṣaṁ nurayuṁ saṣagaṁ hṛdayaṁ

lālalalalalā.................

mŏḻigaḽilamṛtavumāyi varavelkkān kiḽibāḍi
puḽagida kaligayiledo
puduvarṇṇaṁ kuḍasūḍi
sumanirayil vasandaṁ sudhabagaruṁ
karaḽ niṟayuṁ sugandhaṁ sŏḍiyudiruṁ
sakhiyinnĕn anurāgaṁ nurayuṁ saṣagaṁ hṛdayaṁ