പൂവണിയുകില്ലിനിയും
പൂവണിയുകില്ല
കരളില്‍ വളര്‍ന്നൊരെന്‍
കിനാവിന്റെ തൂമുല്ല
(പൂവണി)
പാതിരാപ്പൂവിരിയും
മഞ്ഞണിഞ്ഞ വേളകളില്‍
പാടുന്ന രാക്കുയിലിന്‍
ഗാനമിനി കേള്‍ക്കുകില്ല
(പൂവണി)
ഏകാന്ത മൂകതയെ
നാദരമ്യമാക്കീടുവാന്‍
ഇനിയൊരു കാലവുമാ
കിളിവാതില്‍ തുറക്കുകില്ലാ
(പൂവണി)