പൂവണിത്തേരില്‍ പൂന്തെന്നൽ വന്നു
രാവിന്നു ചുണ്ടിൽ ഈണമുണർന്നു
വിണ്ണിൽ ചെന്ന ചന്ദ്രലേഖ മണ്ണിൽ നിന്ന തെന്നലോ
സ്വപ്നങ്ങളോ സത്യങ്ങളോ
(പൂവണിത്തേരിൽ...)
ഓ..അനുപമമിഴികളിൽ മധുരിത
തരളിത രാവിതു മയ്യെഴുതി
രാപ്പാടിക്കൂടും രാഗം ഇക്കിളി കൂട്ടുന്നു
തേനൂറും മോഹം നെഞ്ചിൽ കൂടുകൾ കൂട്ടുന്നു
ചേക്കേറാനോ യാമപ്പക്ഷീ
(പൂവണിത്തേരിൽ...)
ഓ..അസുലഭപരിമള പരിമൃദുചന്ദ്രിക പാലൊളി വിതറുന്നു
കൺ ചിമി താരം ചിമ്മി മാടി വിളിക്കുന്നു
സ്വർല്ലോക ദീപം നിന്നിൽ കുരവയെടുക്കുന്നു
മോഹങ്ങളേ നൃത്തം ആടൂ
(പൂവണിത്തേരിൽ...)