Poovani manyajattil

പൂവണി മഞ്ചത്തില്‍
Work
Year
Language

പൂവണിമഞ്ചത്തില്‍ സുന്ദരിയാണെന്നൊരു ഗമയുമായ്
സരിഗമയുമായ്
പൊന്നാനച്ചന്തത്തില്‍ കൊച്ചമ്മചമഞ്ഞുള്ളൊരു
പെണ്‍മണി വരവായിതാ
അഖിലാണ്ഡകോടീശ്വരീ ഇവളാരെന്നു കേട്ടീലയോ
മണിക്കയ്യിലൊതുങ്ങാതെ കിലുങ്ങുന്ന വെളുത്തമുത്ത്

നിറമുണ്ടെങ്കിലും പണമുണ്ടെങ്കിലും
പെണ്ണൊരു പൂക്കോലം മാത്രം
തൊട്ടാല്‍ പൊള്ളും ചെറുതീപ്പൊരിമാത്രം
ഉള്ളില്‍ കുറുമ്പുമായ് കാലില്‍ കൊലുസുമായ്
തത്തമ്മചമഞ്ഞുള്ളൊരു കാക്കച്ചിപ്പെണ്ണാളിന്‍
കുയിലുമൊഴിയുമീണമെന്നും മോഹം മാത്രം

താമരയാണുപോല്‍ തേന്‍ കുടമാണുപോല്‍
മൂക്കിന്‍ തുമ്പത്തെന്നും
കനലായ് നിറയും മുന്‍ കോപം മാത്രം
പടവാളുണ്ടെങ്കിലും ഉടയോരുണ്ടെങ്കിലും
കൊച്ചമ്മപ്പെണ്ണാളൊരു ചട്ടമ്പി ചമഞ്ഞാലും
വെറുതെയോടിയലറിയലയും ഇളമാന്‍ മാത്രം

pūvaṇimañjattil sundariyāṇĕnnŏru gamayumāy
sarigamayumāy
pŏnnānaccandattil kŏccammasamaññuḽḽŏru
pĕṇmaṇi varavāyidā
akhilāṇḍagoḍīśvarī ivaḽārĕnnu keṭṭīlayo
maṇikkayyilŏduṅṅādĕ kiluṅṅunna vĕḽuttamutt

niṟamuṇḍĕṅgiluṁ paṇamuṇḍĕṅgiluṁ
pĕṇṇŏru pūkkolaṁ mātraṁ
tŏṭṭāl pŏḽḽuṁ sĕṟudīppŏrimātraṁ
uḽḽil kuṟumbumāy kālil kŏlusumāy
tattammasamaññuḽḽŏru kākkaccippĕṇṇāḽin
kuyilumŏḻiyumīṇamĕnnuṁ mohaṁ mātraṁ

tāmarayāṇubol ten kuḍamāṇubol
mūkkin dumbattĕnnuṁ
kanalāy niṟayuṁ mun kobaṁ mātraṁ
paḍavāḽuṇḍĕṅgiluṁ uḍayoruṇḍĕṅgiluṁ
kŏccammappĕṇṇāḽŏru saṭṭambi samaññāluṁ
vĕṟudĕyoḍiyalaṟiyalayuṁ iḽamān mātraṁ