Poovaalippenninu

പൂവാലിപ്പെണ്ണിനു
Year
Language

പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം എന്റെ
പുന്നാരമോളെ ഇന്നു പൊന്നണിയേണം
പൂമാല ചൂടിത്തരാം പുല്ലാങ്കുഴലൂതിത്തരാം
പുല്ലുള്ള കാടുകലില്‍ പോയീടാം

ഓടക്കുഴലുമായ് പാടിക്കളിച്ചീടും
ഓമനക്കണ്ണനുമായ്
ഓരോകാട്ടിലും ചെന്നപ്പം നിക്കണ്ട
കാരിയമെന്താണ്?

മാരിചൊരിയണു മാമലയെന്ന്
മാധവന്‍ ചൊന്നത് നേരാണ്
മാനം മുട്ടണ ഗോവര്‍ധനമിത്
മാനിച്ചു പൂജിച്ചു കൊണ്ടാടാം

pūvālippĕṇṇinŏru pŏṭṭugutteṇaṁ ĕnṟĕ
punnāramoḽĕ innu pŏnnaṇiyeṇaṁ
pūmāla sūḍittarāṁ pullāṅguḻalūdittarāṁ
pulluḽḽa kāḍugalil poyīḍāṁ

oḍakkuḻalumāy pāḍikkaḽiccīḍuṁ
omanakkaṇṇanumāy
orogāṭṭiluṁ sĕnnappaṁ nikkaṇḍa
kāriyamĕndāṇ?

mārisŏriyaṇu māmalayĕnn
mādhavan sŏnnat nerāṇ
mānaṁ muṭṭaṇa govardhanamit
māniccu pūjiccu kŏṇḍāḍāṁ