Poovaal tumbi

പൂവാല്‍ തുമ്പി
Work
Year
Language

പൂവാല്‍ത്തുമ്പി
പൂവാങ്കുഴലി
പൂവാല്‍ത്തുമ്പി പൂവാങ്കുഴലി
പൊന്നാനത്തുമ്പിയില്‍ ഒന്നു തലോടാന്‍ വാ
തിരുവാറാട്ടിന്നു മുട്ടിയുരുമ്മി നടക്കാന്‍ വാ
മഴവില്ലിന്‍ കളിവഞ്ചിയില്‍ ഇതിലേ വായോ
പൂവാല്‍ത്തുമ്പി ചെറു പൂവാല്‍ത്തുമ്പി
പൂവാങ്കുഴലി...നല്ല പൂവാങ്കുഴലി

ആലോലം കയ്യിലുണ്ടോ ആനവാല്‍ മോതിരം
കൂടുവിട്ടു കൂടുമാറും പീലിക്കറുമ്പി
ആലോലം കയ്യിലുണ്ടോ ആനവാല്‍ മോതിരം
കൂടുവിട്ടു കൂടുമാറും പീലിക്കറുമ്പി
താഴേക്കാവിലെ തപ്പു കൊട്ടിപ്പാടും കുമ്മാട്ടി‌
കാണാപ്പാടിയില്‍ മൂളിവന്ന ചങ്കരനായാടി
ഓലഞ്ഞാലിയില്‍ പുള്ളോത്തിപ്പുള്ളുമിങ്ങെത്താറായല്ലോ
കെട്ടാപ്പുരകെട്ടിച്ചപ്പോ പത്തുവെളുപ്പിന് പത്തരമാറ്റ്
പുള്ളോര്‍ക്കൊടി മുറ്റത്തപ്പോള്‍ മൂവന്തിക്കിണ്ണം
കെട്ടാപ്പുര കെട്ടിച്ചപ്പോ പത്തുവെളുപ്പിന് പത്തരമാറ്റ്
പുള്ളോര്‍ക്കൊടി മുറ്റത്തപ്പോള്‍ മൂവന്തിക്കിണ്ണം
പൂവാല്‍ത്തുമ്പി ചെറു പൂവാല്‍ത്തുമ്പി
പൂവാങ്കുഴലി - (c) നല്ല പൂവാങ്കുഴലി
സ... രി... ഗ... പ... സ... രി... ഗ... പ...
സ... നി... ധ... പ... സ... നി... ധ... പ...
സ.രി.ഗ.പ.ധ.സ. സ.രി.ഗ.പ.ധ.സ.
സനിധപമഗരി സനിധപമഗരി
ആ.....................................................

കൂമ്പാളക്കോടി തരാം മണ്ണുണ്ണിപ്പാവ തരാം
കണ്ണാടം കടക്കാടം കൂടെ കളിക്കാം
കൂമ്പാളക്കോടി തരാം മണ്ണുണ്ണിപ്പാവ തരാം
കണ്ണാടം കടക്കാടം കൂടെ കളിക്കാം
കാണാമേട്ടിലേ അപ്പൂപ്പന്‍ത്താടിയ്ക്കു തീയാട്ട്
നല്ലൂര്‍ക്കോവിലില്‍ ചിത്തിരപ്പെണ്ണിന്നു പാലൂട്ട്
തട്ട്യാലും പോണില്ല മുട്ട്യാലും പോണില്ല ചോണൂന്‍ ഉറുമ്പ്
കുറുമാട്ടിപാടത്തിപ്പോള്‍ ചടുകുടു ചടുകുടു ചാടും മേളം
മുട്ടാത്ത മുറ്റത്തെല്ലാം വിത്തും കൈക്കോട്ടും
കുറുമാട്ടിപാടത്തിപ്പോള്‍ ചടുകുടു ചടുകുടു ചാടും മേളം
മുട്ടാത്ത മുറ്റത്തെല്ലാം വിത്തും കൈക്കോട്ടും
പൂവാല്‍ത്തുമ്പി - ചെറു പൂവാല്‍ത്തുമ്പി
പൂവാങ്കുഴലി നല്ല പൂവാങ്കുഴലി
പൊന്നാനത്തുമ്പിയില്‍ ഒന്നു തലോടാന്‍ വാ
തിരുവാറാട്ടിന്നു മുട്ടിയുരുമ്മി നടക്കാന്‍ വാ
മഴവില്ലിന്‍ കളിവഞ്ചിയില്‍ ഇതിലേ വായോ
പൂവാല്‍ത്തുമ്പി ചെറു പൂവാല്‍ത്തുമ്പി
പൂവാങ്കുഴലി നല്ല പൂവാങ്കുഴലി

pūvālttumbi
pūvāṅguḻali
pūvālttumbi pūvāṅguḻali
pŏnnānattumbiyil ŏnnu taloḍān vā
tiruvāṟāṭṭinnu muṭṭiyurummi naḍakkān vā
maḻavillin kaḽivañjiyil idile vāyo
pūvālttumbi sĕṟu pūvālttumbi
pūvāṅguḻali...nalla pūvāṅguḻali

ālolaṁ kayyiluṇḍo ānavāl modiraṁ
kūḍuviṭṭu kūḍumāṟuṁ pīlikkaṟumbi
ālolaṁ kayyiluṇḍo ānavāl modiraṁ
kūḍuviṭṭu kūḍumāṟuṁ pīlikkaṟumbi
tāḻekkāvilĕ tappu kŏṭṭippāḍuṁ kummāṭṭi‌
kāṇāppāḍiyil mūḽivanna saṅgaranāyāḍi
olaññāliyil puḽḽottippuḽḽumiṅṅĕttāṟāyallo
kĕṭṭāppuragĕṭṭiccappo pattuvĕḽuppin pattaramāṭr
puḽḽorkkŏḍi muṭrattappoḽ mūvandikkiṇṇaṁ
kĕṭṭāppura kĕṭṭiccappo pattuvĕḽuppin pattaramāṭr
puḽḽorkkŏḍi muṭrattappoḽ mūvandikkiṇṇaṁ
pūvālttumbi sĕṟu pūvālttumbi
pūvāṅguḻali - (c) nalla pūvāṅguḻali
sa... ri... ga... pa... sa... ri... ga... pa...
sa... ni... dha... pa... sa... ni... dha... pa...
sa.ri.ga.pa.dha.sa. sa.ri.ga.pa.dha.sa.
sanidhabamagari sanidhabamagari
ā.....................................................

kūmbāḽakkoḍi tarāṁ maṇṇuṇṇippāva tarāṁ
kaṇṇāḍaṁ kaḍakkāḍaṁ kūḍĕ kaḽikkāṁ
kūmbāḽakkoḍi tarāṁ maṇṇuṇṇippāva tarāṁ
kaṇṇāḍaṁ kaḍakkāḍaṁ kūḍĕ kaḽikkāṁ
kāṇāmeṭṭile appūppanttāḍiykku tīyāṭṭ
nallūrkkovilil sittirappĕṇṇinnu pālūṭṭ
taṭṭyāluṁ poṇilla muṭṭyāluṁ poṇilla soṇūn uṟump
kuṟumāṭṭibāḍattippoḽ saḍuguḍu saḍuguḍu sāḍuṁ meḽaṁ
muṭṭātta muṭrattĕllāṁ vittuṁ kaikkoṭṭuṁ
kuṟumāṭṭibāḍattippoḽ saḍuguḍu saḍuguḍu sāḍuṁ meḽaṁ
muṭṭātta muṭrattĕllāṁ vittuṁ kaikkoṭṭuṁ
pūvālttumbi - sĕṟu pūvālttumbi
pūvāṅguḻali nalla pūvāṅguḻali
pŏnnānattumbiyil ŏnnu taloḍān vā
tiruvāṟāṭṭinnu muṭṭiyurummi naḍakkān vā
maḻavillin kaḽivañjiyil idile vāyo
pūvālttumbi sĕṟu pūvālttumbi
pūvāṅguḻali nalla pūvāṅguḻali