Poottumbee

പൂത്തുമ്പീ
Year
Language

പൂത്തുമ്പീ പാടുമോ പൂപ്പാടം കൊയ്യുമോ
നീലവാനിലെ തിങ്കള്‍‌ കുഞ്ഞുപൂവിനായ് പാടൂ
ലോലമാനസം തുള്ളും മഞ്ജുഗീതകം തൂകൂ
ആരോ മൂളും താരാട്ടിന്‍ രാഗം നീയും തേടാമോ
കതിരാടും കുളിരായ് നീ അരികില്‍ വാ
കഥ പാടും കിളിയായ് നീ കൂടാന്‍ വാ
(പൂത്തുമ്പീ)

പൂരാടരാവുകള്‍ ഉണരുകയായ്
മായാമയൂരങ്ങള്‍ പൊന്‍‌ചിറകുകളില്‍
മഴവില്‍‌‌പ്പൂ കെട്ടുമ്പോള്‍...
അഴകിന്‍ മാര്‍ മൂടുമ്പോള്‍...
നിറഞ്ഞു കവിഞ്ഞ മനസ്സിലുണര്‍ന്ന
മധുമലര്‍മഴ ചൊരിയൂ...
(പൂത്തുമ്പീ)

ആകാശതാരകള്‍ വിടരുകയായ്
പൂജാമൃണാളങ്ങള്‍ വെണ്ണിതളുകളില്‍
അണിയും തേന്‍ നുള്ളുമ്പോള്‍...
മണിയമ്പൂ കിള്ളുമ്പോള്‍...
പൊലിഞ്ഞു മറഞ്ഞ സ്മിതത്തിലുറന്ന
മധുകണമണി പകരൂ...
(പൂത്തുമ്പീ)

pūttumbī pāḍumo pūppāḍaṁ kŏyyumo
nīlavānilĕ tiṅgaḽ‌ kuññubūvināy pāḍū
lolamānasaṁ tuḽḽuṁ mañjugīdagaṁ tūgū
āro mūḽuṁ tārāṭṭin rāgaṁ nīyuṁ teḍāmo
kadirāḍuṁ kuḽirāy nī arigil vā
katha pāḍuṁ kiḽiyāy nī kūḍān vā
(pūttumbī)

pūrāḍarāvugaḽ uṇarugayāy
māyāmayūraṅṅaḽ pŏn‌siṟagugaḽil
maḻavil‌‌ppū kĕṭṭumboḽ...
aḻagin mār mūḍumboḽ...
niṟaññu kaviñña manassiluṇarnna
madhumalarmaḻa sŏriyū...
(pūttumbī)

āgāśadāragaḽ viḍarugayāy
pūjāmṛṇāḽaṅṅaḽ vĕṇṇidaḽugaḽil
aṇiyuṁ ten nuḽḽumboḽ...
maṇiyambū kiḽḽumboḽ...
pŏliññu maṟañña smidattiluṟanna
madhugaṇamaṇi pagarū...
(pūttumbī)