Poottu poottu

പൂത്തു പൂത്തു
Work
Year
Language

പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം താഴെ
കാത്തു കാത്തു കാത്തു നിന്ന മാരദൂതി ഞാന്‍
അനുരാ‍ഗദൂതി ഞാന്‍ (പൂത്തു പൂത്തു)

മുത്തിമുത്തിക്കുടിക്കൂ മുന്തിരിത്തേന്‍ കുടങ്ങള്‍
മുത്തിമുത്തിക്കുടിക്കുകീ മുന്തിരിത്തേന്‍ കുടങ്ങള്‍
മുത്തിമുത്തിക്കുടിക്കൂ നീ
മുകരുക മുകരുക മുകരുകീ പൂങ്കുലകള്‍
മുഗ്ധരാഗമലര്‍ക്കുലകള്‍ മലര്‍ക്കുലകള്‍
പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം

തേടിവന്ന സ്വര്‍ഗ്ഗമിതാ തേന്മലര്‍വാടിയിതാ
ദേവനൃത്തവേദിയിതാ
തഴുകുക തഴുകുക തരളമാം മാരുതനില്‍
താളമേളലയവീചികള്‍ താളമേളലയവീചികള്‍
ലയവീചികള്‍
പൂത്തു പൂത്തു പൂത്തു നിന്നു പൊന്നശോകം

മുട്ടിമുട്ടിവിളിച്ചപ്പോള്‍ സ്വര്‍ഗ്ഗകവാടമല്ലോ
തൊട്ടുമുന്നില്‍ തുറന്നു ഞാന്‍
പുണരുക പുണരുക പുളകങ്ങള്‍ പൂവണിഞ്ഞ
പൂമകള്‍ തന്‍ പുണ്യവിഗ്രഹം പുണ്യവിഗ്രഹം
(പൂത്തു പൂത്തു)

pūttu pūttu pūttu ninnu pŏnnaśogaṁ tāḻĕ
kāttu kāttu kāttu ninna māradūdi ñān
anurāgadūdi ñān (pūttu pūttu)

muttimuttikkuḍikkū mundiritten kuḍaṅṅaḽ
muttimuttikkuḍikkugī mundiritten kuḍaṅṅaḽ
muttimuttikkuḍikkū nī
mugaruga mugaruga mugarugī pūṅgulagaḽ
mugdharāgamalarkkulagaḽ malarkkulagaḽ
pūttu pūttu pūttu ninnu pŏnnaśogaṁ

teḍivanna svarggamidā tenmalarvāḍiyidā
devanṛttavediyidā
taḻuguga taḻuguga taraḽamāṁ mārudanil
tāḽameḽalayavīsigaḽ tāḽameḽalayavīsigaḽ
layavīsigaḽ
pūttu pūttu pūttu ninnu pŏnnaśogaṁ

muṭṭimuṭṭiviḽiccappoḽ svarggagavāḍamallo
tŏṭṭumunnil tuṟannu ñān
puṇaruga puṇaruga puḽagaṅṅaḽ pūvaṇiñña
pūmagaḽ tan puṇyavigrahaṁ puṇyavigrahaṁ
(pūttu pūttu)