Poornna sandriga

പൂർണ്ണ ചന്ദ്രിക
Year
Language

പൂര്‍ണ്ണചന്ദ്രിക പോലെ
പൂ‍ത്തചെമ്പകം പോലെ
രാഗിണീ നീ എന്റെമുന്നില്‍
രാജഹംസം പോലെ ഒരു
രാജഹംസം പോലെ

സ്വപ്നസഖീ എന്നില്‍ നീയൊരു
പുഷ്പവല്ലിയായ് ചേരുമ്പോള്‍
സോമഹര്‍ഷങ്ങള്‍ എന്നിലായിരം
രോമഹര്‍ഷങ്ങള്‍ പൂവിടും

പുഷ്പാഞ്ജലിക്കു ഞാന്‍ കണ്ടെടുത്തൊരു
പൂജാവിഗ്രഹമേ...
അലങ്കരിക്കൂ നീ എന്റെയുള്ളിലെ
അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം
അലങ്കരിക്കൂ നീ എന്റെയുള്ളിലെ
അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം

pūrṇṇasandriga polĕ
pūttasĕmbagaṁ polĕ
rāgiṇī nī ĕnṟĕmunnil
rājahaṁsaṁ polĕ ŏru
rājahaṁsaṁ polĕ

svapnasakhī ĕnnil nīyŏru
puṣpavalliyāy serumboḽ
somaharṣaṅṅaḽ ĕnnilāyiraṁ
romaharṣaṅṅaḽ pūviḍuṁ

puṣpāñjalikku ñān kaṇḍĕḍuttŏru
pūjāvigrahame...
alaṅgarikkū nī ĕnṟĕyuḽḽilĕ
annabūrṇṇeśvarī kṣetraṁ
alaṅgarikkū nī ĕnṟĕyuḽḽilĕ
annabūrṇṇeśvarī kṣetraṁ