പൂരാടരാത്രി കടിഞ്ഞൂലു പെറ്റോരു
പൂര്‍ണ്ണിമക്കുഞ്ഞേ ഉറങ്ങൂ
കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാലുണ്ടെന്‍
ഓമനത്തിങ്കള്‍ ഉറങ്ങൂ സ്വര്‍ണ്ണ-
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി )
ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍
ചാഞ്ചാടി പൂമുത്തുറങ്ങൂ(ചാഞ്ചക്കം)
ഇത്തിരിക്കിണ്ണത്തില്‍ പൊന്നും കിണ്ണത്തില്‍
ഇങ്കു കുറുക്കി ഞാന്‍ നല്‍കാം എന്റെ
ഓമനത്തിങ്കള്‍ ഉറങ്ങൂ സ്വര്‍ണ്ണ
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി )
കൊഞ്ചും മൊഴിക്കു ഞാന്‍ കുന്നിമലര്‍ക്കുയിലിന്റെ
കുഞ്ഞോലപ്പൂങ്കുഴല്‍ ഏകാം(കൊഞ്ചും)
ആയുസ്സു കുഞ്ഞിനു നല്‍കുവാന്‍ ദേവിക്കൊ-
രാലു വിളക്കും കൊളുത്താം എന്റെ
ഓമനത്തിങ്കള്‍ ഉറങ്ങൂ -സ്വര്‍ണ്ണ
ത്താമരത്തിങ്കള്‍ ഉറങ്ങൂ
(പൂരാടരാത്രി )
ആരാരിരാരോ ആരാരിരാരോ
ആരാരിരാരാരി രാരാരിരോ
ആരാരിരാരാരി രാരാരിരോ
ആരാരിരാരാരി രാരാരിരോ
പൂരാട രാത്രി
Work
Year
Language
pūrāḍarātri kaḍiññūlu pĕṭroru
pūrṇṇimakkuññe uṟaṅṅū
kanninilāvinṟĕ ammiññappāluṇḍĕn
omanattiṅgaḽ uṟaṅṅū svarṇṇa-
ttāmarattiṅgaḽ uṟaṅṅū
(pūrāḍarātri )
sāñjakkaṁ tŏṭṭilil sandanattŏṭṭilil
sāñjāḍi pūmuttuṟaṅṅū(sāñjakkaṁ)
ittirikkiṇṇattil pŏnnuṁ kiṇṇattil
iṅgu kuṟukki ñān nalgāṁ ĕnṟĕ
omanattiṅgaḽ uṟaṅṅū svarṇṇa
ttāmarattiṅgaḽ uṟaṅṅū
(pūrāḍarātri )
kŏñjuṁ mŏḻikku ñān kunnimalarkkuyilinṟĕ
kuññolappūṅguḻal egāṁ(kŏñjuṁ)
āyussu kuññinu nalguvān devikkŏ-
rālu viḽakkuṁ kŏḽuttāṁ ĕnṟĕ
omanattiṅgaḽ uṟaṅṅū -svarṇṇa
ttāmarattiṅgaḽ uṟaṅṅū
(pūrāḍarātri )
ārārirāro ārārirāro
ārārirārāri rārāriro
ārārirārāri rārāriro
ārārirārāri rārāriro