Poonilaave vaa

പൂനിലാവേ വാ
Work
Year
Language

പൂനിലാവേ വാ പൂവാരിയെറിയാന്‍ വാ
പൂമണികാറ്റേ വാ പുളകപ്പുതപ്പുംകൊണ്ടോടിവാ
പൂനിലാവേ വാ പൂവാരിയെറിയാന്‍ വാ

മുതശ്ശിതന്‍ മടി പൂന്തൊട്ടിലായി
മുത്തങ്ങളോമനയ്ക്കത്താഴമായി
തെച്ചിപ്പൂമൊട്ടൊക്കും പൊന്നിളംചുണ്ടില്‍
ഇത്തിരിപ്പാല്‍തുള്ളി പുഞ്ചിരിയായ്
ആരിരോ രാരാരോ ആരിരോ രാരാരോ(പൂനിലാവേ വാ)

ഇല്ലില്ലിയമ്മൂമ്മ നിന്നെ വിളിയ്ക്കും
ചെല്ലുകിലുക്കന്‍ കിലുക്കി കളിക്കും
കൊച്ചുസ്വപ്നങ്ങള്‍തന്‍ കൊട്ടാരം പൂകാം
പൊട്ടിച്ചിരിതന്‍ രത്നങ്ങള്‍ വാരാം
ആരിരോ രാരാരോ ആരിരോ രാരാരോ(പൂനിലാവേ വാ)

pūnilāve vā pūvāriyĕṟiyān vā
pūmaṇigāṭre vā puḽagappudappuṁkŏṇḍoḍivā
pūnilāve vā pūvāriyĕṟiyān vā

mudaśśidan maḍi pūndŏṭṭilāyi
muttaṅṅaḽomanaykkattāḻamāyi
tĕccippūmŏṭṭŏkkuṁ pŏnniḽaṁcuṇḍil
ittirippālduḽḽi puñjiriyāy
āriro rārāro āriro rārāro(pūnilāve vā)

illilliyammūmma ninnĕ viḽiykkuṁ
sĕllugilukkan kilukki kaḽikkuṁ
kŏccusvapnaṅṅaḽtan kŏṭṭāraṁ pūgāṁ
pŏṭṭicciridan ratnaṅṅaḽ vārāṁ
āriro rārāro āriro rārāro(pūnilāve vā)